വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ; കണ്ടെത്തിയത് കപ്പലിന്റെ താഴത്തെ അറയില്‍

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ് തീ കണ്ടെത്തിയത്. ഈ ഭാഗത്തെ കണ്ടെയ്‌നറിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി മറച്ചു വെച്ചു. കണ്ടെയ്‌നറില്‍ തീപിടിക്കുന്ന രാസവസ്തുക്കളാണോയെന്ന് സംശയമുണ്ട്. തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങാനും സാധ്യതയുണ്ട്.
ഷിപ്പിംഗ് മന്ത്രാലയം സ്ഥിതി നിരീക്ഷിച്ചു വരികയാണ്. കപ്പലില്‍ 2000 ടണ്ണിലേറെ എണ്ണ ഉള്ളതും നിര്‍ണായകമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്തിയത്. കപ്പലിന്റെ മുകള്‍ത്തട്ടിലുള്ള കണ്ടെയ്‌നറുകളിലെ വിവരങ്ങള്‍ മാത്രമാണ് നേരത്തെ കമ്പനി അധികൃതര്‍ നല്‍കിയിരുന്നത്.
കപ്പലിനെ കെട്ടിവലിച്ച് വിഴിഞ്ഞം തുറമുഖത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലേക്ക് കൊണ്ടുപോയിരുന്നു. രാവിലെയായിരുന്നു ചെറിയ രീതിയില്‍ തീ കണ്ടെത്തിയത്. വൈകുന്നേരമായപ്പോള്‍ തീയുടെ വ്യാപ്തി കൂടി. താഴത്തെ അറകളില്‍ എന്തൊക്കെയാണെന്ന വിവരം കമ്പനിയില്‍ നിന്ന് തേടാന്‍ ഷിപ്പിംഗ് മന്ത്രാലയം ഒരുങ്ങുന്നതായാണ് വിവരം.