Kerala
തിരുവല്ല ബീവറേജസ് ഔട്ട്‌ലെറ്റിലെയും ഗോഡൗണിലെയും തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ട്‌ലെറ്റ് കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽ നിന്ന് ഏഴ് അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിംഗ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്ന് തീ പടർന്നുവെന്നാണ് സംശയിക്കുന്നത്. അലുമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു
ഗോഡൗണിൽ തീ പടർന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായതിനാൽ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.