മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് വനംമന്ത്രി: വി എസ് ജോയി

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ അധിക്ഷേപ പ്രസംഗവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന വനംമന്ത്രിയാണ് കേരളത്തിന്റേതെന്ന് വിഎസ് ജോയി പറഞ്ഞു. വനം മന്ത്രിയുടെ കയ്യും കാലും കെട്ടി കടുവാ കൂട്ടിൽ ഇട്ടാലേ പ്രാണഭയത്തിൽ ഈ നാട്ടിലെ ജനങ്ങൾ ജീവിക്കുന്നത് എങ്ങനെയെന്ന് മനസിലാകൂ
കാളികാവിൽ ടാപ്പിംഗ് തൊഴിലാളി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് പ്രസംഗം. മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് വനംമന്ത്രി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ചുടുകട്ട ഞങ്ങൾക്ക് എടുക്കേണ്ടി വരും
കേരളത്തിൽ ജനാധിപത്യമല്ല, മൃഗാധിപത്യമാണ് നടക്കുന്നത്. നഷ്ടപരിഹാരം മാത്രമല്ല, നടപടിയുണ്ടാകണം. ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും വി എസ് ജോയി പറഞ്ഞു.