World

പഹൽഗാമിൽ ഭീകാരാക്രമണം നടത്തിയത് സ്വാതന്ത്ര്യ സമര സേനാനികൾ; ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ

പഹൽഗാമിൽ 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ. സ്വാതന്ത്ര സമര സേനാനികളാണ് പഹൽഗാമിൽ ആക്രമണം നടത്തിയതെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ. ആക്രമണവുമായി തങ്ങൾക്ക് യാതൊരു ബന്ധമില്ലെന്ന് പാക്കിസ്ഥാൻ ആവർത്തിക്കുന്നതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിശേഷണം

ഏപ്രിൽ 22ന് പഹൽഗാമിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര സമര സേനാനികളാണ്. ഇന്ത്യ പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ കനത്ത തിരിച്ചടി നൽകുമെന്നും ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് ഇഷാഖ് ദർ പറഞ്ഞു

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ എന്ന് ജമ്മു കാശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പോലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ അറിയിച്ചു

Related Articles

Back to top button
error: Content is protected !!