Gulf

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രഞ്ച് പ്രസിഡന്റ് സഊദിയിലേക്ക്

റിയാദ്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സഊദിയിലേക്കെത്തുന്നു. സഊദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അഭ്യര്‍ഥന സ്വീകരിച്ചാണ് ഫ്രഞ്ച് നേതാവ് എത്തുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ മൂന്നു ദിവസമാണ് മാക്രോണ്‍ സഊദിയില്‍ ചെലവിടുകയെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാക്രോണിന്റെ മൂന്നാമത്തെ സഊദി സന്ദര്‍ശനമാണിത്. ഫ്രാന്‍സിന് സഊദിയുമായുളള നയതന്ത്രബന്ധവും വാണിജ്യ വ്യാവസായിക ബന്ധങ്ങളുമെല്ലാം എത്രമാത്രം പ്രധാപ്പെട്ടതാണെന്നതിന്റെ തെളിവ് കൂടിയാണ് പുതിയ സന്ദര്‍ശന തീരുമാനം. മാക്രോണും സല്‍മാന്‍ രാജകുമാരനും ഇടയിലുള്ള അഗാധമായ സ്‌നേഹത്തിന്റെ ഉദാഹരണവുമാണിതെന്നാണ് നയതന്ത്ര വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

Related Articles

Back to top button
error: Content is protected !!