Kerala
പ്രളയം മുതൽ വയനാട് വരെ: എയർ ലിഫ്റ്റ് സേവനത്തിന് ചെലവായ തുക തിരിച്ചടയ്ക്കണമെന്ന് കേരളത്തോട് കേന്ദ്രം
പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർ ലിഫ്റ്റ് സേവനത്തിന് കേരളത്തോട് പൈസ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എത്രയും വേഗം തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എയർ വൈസ് മാർഷൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
വയനാട്ടിൽ ആദ്യ ദിനത്തിലെ സേവനത്തിന് മാത്രം വ്യോമസേനക്ക് കേരളം നൽകേണ്ടത് 8,91,23,500 രൂപയാണ്. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ
2019 പ്രളയത്തിലും തുടർന്ന് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും വ്യോമസേന എയർലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.