National

റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ; സമയോചിതമായി ഇടപെട്ട് ലോക്കോ പൈലറ്റ്: ഒഴിവായത് വൻ ദുരന്തം

ലഖ്നൗ: ഉത്തർ പ്രദേശിലെ പ്രേംപുർ റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. കാൺപുരിൽനിന്നും പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്നു ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റാണ് ​ഗ്യാസ് സിലിണ്ടർ കണ്ടത്. പിന്നാലെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോ​ഗിച്ച് തീവണ്ടി നിർത്തുകയായിരുന്നു.

തുടർന്ന്, റെയിൽവേ അധികൃതർ സ്ഥലത്തെത്തി സിലിണ്ടർ നീക്കം ചെയ്തു. അഞ്ച് ലിറ്റർ കാലിയായ സിലിണ്ടറാണ് ട്രാക്കിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ, റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button