Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപയാണ് താഴ്ന്നത്. ഇതോടെ ദിവസങ്ങൾക്ക് ശേഷം പവന്റെ 69,000ത്തിൽ താഴെയെത്തി. 68,880 രൂപയിലാണ് ഒരു പവന്റെ വ്യാപാരം ഇന്ന് നടക്കുന്നത്.
ഗ്രാമിന് 195 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 8610 രൂപയായി. ഏപ്രിൽ 11ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിലയുടെ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഏപ്രിൽ 22ന് കേരളത്തിൽ പവന്റെ വില 74,320 രൂപ വരെ എത്തിയിരുന്നു. ഇവിടെ നിന്ന് ഇതിനോടകം പവന് 5440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞിട്ടുണ്ട്.