Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9145 രൂപയിലെത്തി
കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയും കൂടിയ ശേഷമാണ് ഇന്ന് നേരിയ ഇടിവ് വന്നിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും ഇന്ന് വിലക്കുറവുണ്ട്
18 കാരറ്റ് സ്വർണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 7535 രൂപയായി. വെള്ളി വിലയിൽ ഗ്രാമിന് 2 രൂപ കുറഞ്ഞ് 123 രൂപയിലേക്ക് എത്തി.