Technology

ജിമെയിലില്‍ റിക്കവറി റിക്വസ്റ്റ് വന്നോ?; ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി ഉറപ്പ്

ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബര്‍ തട്ടിപ്പാണ് വ്യാപകമാകുന്നത്.

എഐ ടൂള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നതിനാല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജിമെയില്‍ റിക്കവര്‍ റിക്വസ്റ്റ് വരുന്ന മെയില്‍ ഐഡി കൃത്യമായി പരിശോധിക്കുക. ജിമെയില്‍ അക്കൗണ്ട് സെക്യൂരിറ്റി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. മറ്റാരെങ്കിലും ലോഗിന്‍ ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ അറിയാനാവുമെന്നതിനാല്‍ തട്ടിപ്പില്‍ വീഴാതെ രക്ഷപ്പെടാം.

നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ച് തട്ടിപ്പ് സംഘം നമ്മെ സമീപിക്കുക. ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ, മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ത്ഥന മിക്കവാറും വരിക. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്ത് പോയാല്‍ വ്യക്തിപരമായ വിവരങ്ങളെല്ലാം തട്ടിപ്പ് സംഘത്തിലേക്കെത്തും.

മനുഷ്യന്റെ നിത്യജീവിതത്തില്‍ ഏത് കാര്യത്തിനും സാമൂഹിക മാധ്യമങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുന്ന കാലമാണിത്. ആശയവിനിമയത്തിനും ബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും പ്രമോഷനുകള്‍ സാധ്യമാക്കാനുമെല്ലാം സോഷ്യല്‍മീഡിയ ആപ്പുകളെയാണ് നാം ആശ്രയിക്കുന്നത്. ഇതാണ് ഇത്തരക്കാര്‍ സൗകര്യപൂര്‍വം ചൂഷണത്തിനും തട്ടിപ്പിനും ഉപയോഗിക്കുന്നത്.

Related Articles

Back to top button