Kerala

സർക്കാർ നടപടി നാടിന്റെ രക്ഷക്ക്; എൻ പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്യണമായിരുന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ

ഐഎഎസ് ചേരിപ്പോരിൽ എൻ പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ നടപടി നാടിന്റെ രക്ഷക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടിയുണ്ടാകും. വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണ്. വിശദീകരണം ചോദിക്കാനാണ് സസ്‌പെൻഷനെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

സംഘ്പരിവാർ നിരന്തരം നാട്ടിലെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സംഘ്പരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ്. ഇക്കാര്യത്തിൽ സർക്കാർ നടപടി കൃത്യമാണ്.

മുനമ്പം വിഷയം ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. സർക്കാർ ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നൽകിയതാണ്. വകുപ്പ് മന്ത്രി ആരെയും വർഗീയപരമായി പറഞ്ഞില്ല. മന്ത്രിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തത് ആസൂത്രിതമായാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

Related Articles

Back to top button