കണ്ണൂര്‍ സ്വദേശിയായ 12 കാരന് മുങ്ങി മരിച്ചു
ദുബൈ: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ 12 കാരന് നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു ദാരുണമായ മരണം സംഭവിച്ചത്. അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം വിനോദയാത്ര പോയതായിരുന്നു. താഴെ ചൊറുക്കള പോച്ചംപള്ളിയില്‍ ഫെബിന് ചെറിയാന്റെയും ദിവ്യയുടെയും മകനും അജ്മാന് മെട്രോപോലിറ്റന്‍ ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിയുമായ റയാനാണ് മരിച്ചത്. തങ്ങളുടെ ഫ്ളാറ്റിലെ മറ്റു താമസക്കാര്ക്കൊപ്പമായിരുന്നു ഫെബിന്റെ കുടുംബം യാത്രപുറപ്പെട്ടത്. നീന്തല്‍ക്കുളത്തില്‍ മുങ്ങിത്താഴ്ന്ന ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
