സൗദിയിൽ മലയാളി യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ നിലയിൽ
സൗദി അറേബ്യയിലെ റിയാദിൽ മലയാളി യുവാവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹൻ, ഭാര്യ രമ്യ മോൾ(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തെന്നാണ് സൂചന. ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരി മകൾ ആരാധ്യ രക്ഷപ്പെട്ടെന്നും കുട്ടി നിലവിൽ ഇന്ത്യൻ എംബസിയിലാണെന്നും നാട്ടിൽ വിവരം ലഭിച്ചു. രണ്ട് ദിവസം മുമ്പാണ് അനൂപ് ഭാര്യയെ കൊന്നതെന്നാണ് വിവരം മകൾക്കൊപ്പം ഇതിന് ശേഷം ഇതേ വീട്ടിൽ തന്നെ താമസിച്ചു. മകൾ അമ്മ മരിച്ച വിവരം അയൽവാസികളെ അറിയിച്ചതോടെയാണ് അനൂപും ജീവനൊടുക്കിയത്. അഞ്ച് മാസം മുമ്പാണ് ഭാര്യയെയും മകളെയും അനൂപ് വിദേശത്തേക്ക് കൊണ്ടുവന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
