ജീവനക്കാരുടെ ശമ്പളം നല്‍കാത്ത ആശുപത്രിയുടെ ഉപകരണങ്ങള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്
ദുബൈ: ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം നല്‍കാത്ത ആശുപത്രിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കാന്‍ ദുബൈ കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ കോടതി എക്സിക്യൂട്ടറെ നിയമിക്കുകയും ആശുപത്രിയുടെ മുഴുവന്‍ ഉപകരണങ്ങളുടെയും പട്ടിക തയാറാക്കുകയും ചെയ്തിരുന്നു. എക്സ്-റേ മെഷിന്, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപി എക്യുപ്മെന്റ് തുടങ്ങിയവക്ക് മാത്രം ദശലക്ഷക്കണക്കിന് ദിര്‍ഹം വിലവരും. ഇവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടികയായിരുന്നു എക്സിക്യൂട്ടര്‍ കോടതിക്ക് കൈമാറിയത്. ഇതോടൊപ്പം ആശുപത്രിയുടെ കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 17 ലക്ഷം ദിര്‍ഹം വിലവരുന്ന കതേറിസേഷന് കാര്‍ഡിയാക് സിസ്റ്റമാണ് പിടിച്ചെടുത്തവയില്‍ ഏറ്റവും വിലകൂടിയത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
71 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ രണ്ടു പേര്‍ക്ക് ദുബൈയില്‍ ജീവപര്യന്തം
വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്
