Wednesday, 11 November 2026 About Us · Contact Us

ദുബൈയില്‍ മെട്രോയുമായി ബന്ധിപ്പിച്ച് നാല് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നു

Dubai Launches Four New Bus Routes Connected To Metro - ദുബൈയില്‍ മെട്രോയുമായി ബന്ധിപ്പിച്ച് നാല് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുന്നു

ദുബൈ: യുഎഇയുടെ വാണിജ്യനഗരമായ ദുബൈയില്‍ മെട്രോ ലൈനുകളെ ബന്ധിപ്പിച്ച് നാല് പുതിയ മെട്രൊ ലിങ്ക് ബസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. ഈ മാസം 30 മുതലാണ് ബസുകള്‍ പുതിയ റൂട്ടില്‍ ഓടിത്തുടങ്ങുക. ഒരു ഇന്റര്‍സിറ്റി റൂട്ട് ഉള്‍പ്പെടെ മറ്റു നിരവധി റൂട്ടുകളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതിയുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി. എഫ് 39 നമ്പര്‍ ബസ്, റൂട്ട് 31ന് പകരം ഇത്തിസലാത്ത് ബസ് സ്റ്റേഷനില്‍നിന്ന് ഊദ് അല്‍ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ് 1 വരെയും തിരിച്ചും സര്‍വിസ് നടത്തും. 30 മിനിറ്റ് ഇടവേളയിലാണ് ബസ് സര്‍വീസ് നടത്തുക. എഫ് 40, റൂട്ട് 31ന് പകരമാവും ഓടുക. ഇത്തിസലാത്ത് ബസ് സ്റ്റേഷനില്‍നിന്ന് മിര്‍ദിഫ്, സ്ട്രീറ്റ് 78 വരെയാവും ഈ ബസ് ഓടുക. ഇവിടേയും 30 മിനിറ്റ് ഇടവേളയിലാണ് ബസ് സര്‍വീസ് നടത്തുക. റൂട്ട് എഫ് 58 അല്‍ ഖൈല്‍ മെട്രോ സ്‌റ്റേഷനും ദുബൈ ഇന്റെര്‍നെറ്റ് സിറ്റിക്കുമിടയില്‍ സര്‍വിസ് നടത്തും. എഫ് 56ന് പകരമാണ് പുതിയ സര്‍വിസ്. 30 മിനുട്ട് ഇടവേളയിലാണ് സര്‍വിസ്. എഫ് 59 ദുബൈ ഇന്റെര്‍നെറ്റ് സിറ്റി മെട്രോ സ്‌റ്റേഷനും ദുബൈ നോളജ് വില്ലേജിനും ഇടയിലാവും എഫ് 56ന് പകരം സര്‍വിസ് നടത്തുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026