Monday, 23 November 2026 About Us · Contact Us

അബുദാബിയില്‍ ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു

Five Babies Born In A Single Delivery In Abu Dhabi - അബുദാബിയില്‍ ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു

അബുദാബി: ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി(എസ്എസ്എംസി)യില്‍ ഒരൊറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു. നാലര കോടിമുതല്‍ ആറു കോടിവരെ പ്രസവങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇത്തരത്തില്‍ അത്യപൂര്‍വമായി സംഭവിക്കാറെന്നാണ് ശുശുരോഗ വിദഗ്ധര്‍ പറയുന്നത്. അമ്മയ്ക്കും കുഞ്ഞിനും ഒരുപാട് സങ്കീര്‍ണതകള്‍ നേരിടുന്നതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമാണ് ഒറ്റ പ്രസവത്തില്‍ ഇത്രയും കുട്ടികള്‍ പിറക്കുന്നത്. എന്നാല്‍ ആശുപത്രി ഇത്തരം സാഹചര്യങ്ങളെയെല്ലാം വിജയകരമായി മറികടന്നാണ് പ്രസവം യാഥാര്‍ഥ്യമാക്കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒമ്പത് നിയോനാറ്റോളജിസ്റ്റുകളും നാല് ഗൈനക്കോളജിസ്റ്റുകളും 10 നിയോനാറ്റല്‍ ഇന്റെന്‍സീവ് കെയര്‍ നഴ്‌സുമാരും ഉള്‍പ്പെടെ 45 മെഡിക്കല്‍ പ്രഫഷണലുകളാണ് ഇതുമായി ബന്ധപ്പെട്ട എമര്‍ജന്‍സി സിസേറിയനില്‍ പങ്കാളികളായത്. 25 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് സിസേറിയന്‍ നടത്തി 588 മുതല്‍ 801 ഗ്രാം വരെ മാത്രം തൂക്കമുള്ള നവജാത ശിശുക്കളെ പുറത്തെടുത്തത്. ഇവരെ പിന്നീട് നിയോനാറ്റല്‍ ഐസിയുവുകളില്‍ സംരക്ഷിച്ചാണ് സ്വാഭാവിക അവസ്ഥയിലേക്ക് എത്തിക്കുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

ബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

18 Nov 2026
ബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

ബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

17 Nov 2026
യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

13 Nov 2026
ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ

ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ

10 Nov 2026
ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി

03 Nov 2026
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026