പേമാരി: സഊദിയില്‍ 50 വര്‍ഷമായി കടലുമായി ബന്ധമില്ലാതെ കിടന്ന വാദി നിറഞ്ഞൊഴുകി
റിയാദ്: രാജ്യത്ത് പെയ്ത ശക്തമായ പേമാരിയില്‍ അര നൂറ്റാണ്ടായി കടലുമായുള്ള ബന്ധം മുറിഞ്ഞുപോയ വാദി നിറഞ്ഞൊഴുകി കടലിനെ പ്രാപിച്ചു. വാദി ഖലബാണ് 50 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിറഞ്ഞൊഴുകി അത്ഭുതം സൃഷ്ടിച്ചത്. പ്രകൃതിഭംഗിക്ക് സഊദിയില്‍ പേരുകേട്ട പ്രദേശമായ ജസാനിലാണ് ഈ അരുവി സ്ഥിതിചെയ്യുന്നത്. മഴ ശക്തമായി പെയ്തതോടെ ഇവിടുത്തെ പതിറ്റാണ്ടുകളായി വരണ്ടുണങ്ങിയ താഴ്വരകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രകൃതി സുന്ദരമെന്ന ഖ്യാതി നേടിയിരുന്ന പ്രദേശമായ ജസാനിലെ മഴയാല്‍ ജീവന് നല്കപ്പെട്ട സുന്ദരമായ ദൃശ്യം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. നാട്ടുകാര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കുമെല്ലാം മഴ സൃഷ്ടിച്ച പ്രകൃതി പ്രതിഭാസം വലിയൊരു ആഘോഷമായി മാറിയിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
