മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രഞ്ച് പ്രസിഡന്റ് സഊദിയിലേക്ക്
റിയാദ്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സഊദിയിലേക്കെത്തുന്നു. സഊദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ അഭ്യര്‍ഥന സ്വീകരിച്ചാണ് ഫ്രഞ്ച് നേതാവ് എത്തുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ മൂന്നു ദിവസമാണ് മാക്രോണ്‍ സഊദിയില്‍ ചെലവിടുകയെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാക്രോണിന്റെ മൂന്നാമത്തെ സഊദി സന്ദര്‍ശനമാണിത്. ഫ്രാന്‍സിന് സഊദിയുമായുളള നയതന്ത്രബന്ധവും വാണിജ്യ വ്യാവസായിക ബന്ധങ്ങളുമെല്ലാം എത്രമാത്രം പ്രധാപ്പെട്ടതാണെന്നതിന്റെ തെളിവ് കൂടിയാണ് പുതിയ സന്ദര്‍ശന തീരുമാനം. മാക്രോണും സല്‍മാന്‍ രാജകുമാരനും ഇടയിലുള്ള അഗാധമായ സ്‌നേഹത്തിന്റെ ഉദാഹരണവുമാണിതെന്നാണ് നയതന്ത്ര വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
