Thursday, 12 November 2026 About Us · Contact Us

സഊദി മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച; എന്താണ് വരാനിരിക്കുന്നതെന്ന് ആശങ്കപ്പെട്ട് ശാസ്ത്രലോകം

Heavy Snowfall In The Saudi Desert The Scientific World Is - സഊദി മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച; എന്താണ് വരാനിരിക്കുന്നതെന്ന് ആശങ്കപ്പെട്ട് ശാസ്ത്രലോകം

റിയാദ്: സഊദി മരുഭൂമിയില്‍ ചരിത്രത്തില്‍ ആദ്യമായി മഞ്ഞുവീഴ്ച സംഭവിച്ചു. അല്‍-ജൗഫ് മരുഭൂമിയിലാണ് ഏവരെയും അത്ഭുതപ്പെടുത്തി മഞ്ഞുപെയ്തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശക്തമായ താക്കീതായി മാറിയിരിക്കുന്ന ഈ പ്രകൃതി പ്രതിഭാസം എന്ത് ദുരന്തത്തിലേക്കാവും എത്തിക്കുകയെന്നാണ് ഗവേഷകരും ശസ്ത്രലോകവും ഭയക്കുന്നത്. ശാസ്ത്രലോകവും ഗവേഷകരും, പ്രകൃതിസ്‌നേഹികളുമെല്ലാം ആശങ്കപ്പെടുമ്പോഴും മഞ്ഞുവീഴ്ചയെ ആഘോഷമാക്കി മാറ്റുകയാണ് സാധാരണക്കാര്‍. അല്‍-ജൗഫ് മരുഭൂമിയിലെ മഞ്ഞുവീഴ്ച ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ മഞ്ഞുവീഴ്ചയുടെ ചിത്രങ്ങള്‍ പകര്‍ത്താനും വീഡിയോകള്‍ ചിത്രീകരിക്കാനും ആയി ഈ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഊദിയുടെ പര്‍വത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 2,600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അല്‍ ലാവസ് മേഖലയിലും ഒപ്പം തുറൈഫ്, താബൂക്, അറാര്‍, ശഖ്‌റാ, റഫ്‌വാ പ്രദേശങ്ങളിലുമെല്ലാം വര്‍ഷത്തില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഒരിക്കലും മഞ്ഞുവീഴ്ചക്ക് സാക്ഷിയായതായി ആധുനിക കാലത്ത് രേഖപ്പെടുത്താത്ത വേനലില്‍ കത്തിജ്വലിക്കുന്ന മരുഭൂമിയിലാണ് മഞ്ഞുവീഴ്ച സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ അമ്പരപ്പിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൗദി അറേബ്യന്‍ മരുഭൂമി. വര്‍ഷം മുഴുവന്‍ വരണ്ടു ചൂടേറിയ കാലാവസ്ഥ നിലനിന്നിരുന്ന അല്‍-ജൗഫ് മരുഭൂമിയില്‍ ഇത്തവണ ആദ്യമായി മഞ്ഞുവീഴ്ച ഉണ്ടായിരിക്കുകയാണെന്നത് ഭയപ്പെടേണ്ട കാര്യമാണ്. ശൈത്യകാലം എത്തുന്നതിനു മുന്‍പേ ആണ് അല്‍-ജൗഫ് മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത് എന്നുള്ളതും ഏറെ അമ്പരപ്പിക്കുന്നു. സഊദിയെ സംബന്ധിച്ചിടത്തോളം എന്തോ ആപത്തിന്റെ പ്രത്യക്ഷ സൂചനയാണ് മഞ്ഞുവീഴ്ചയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026