സഊദിയിൽ ഇരട്ട വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

സൗദി

റിയാദ്: സഊദി അറേബ്യയിലെ പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യമനിലെ ഹൂത്തി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദക്ഷിണ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

​റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സുഡാൻ പൗരനും, അബഹ വിമാനത്താവളത്തിൽ ഈജിപ്ത്, അൽജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടർന്ന് ഇരു വിമാനത്താവളങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

​സംഭവത്തിന് പിന്നാലെ കടുത്ത തിരിച്ചടി നൽകുമെന്ന് സഊദി സഖ്യസേന മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി യമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യസേന ശക്തമായ വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്നത് പ്രവാസി സമൂഹം അടക്കമുള്ള ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

Tags

Share this story