മരിക്കാൻ പേടിയില്ല; ആഗ്രഹിച്ചത് വിമാനം തകർക്കാൻ: ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

Fly

ദുബായ്: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹിച്ചത് എന്നാണ് ഒമാൻ പൗരനായ ഇയാൾ സൗദി അറേബ്യയിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പ്രതികരിച്ചത്. കൂടാതെ തനിക്ക് മരിക്കാൻ ഭയമില്ലെന്നും ഇയാൾ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.

തീവ്ര മതനിലപാടുകളുടെ പേരിൽ ഒമാൻ അധികൃതർ ഇയാൾക്കു വിമാനം പറത്തുന്നതിനു നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നതായി സൂചനകളുണ്ട്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ തീവ്ര നിലപാടുകൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ഉണ്ടായിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

29 കാരനായ ഇയാളെ നിലവിൽ യുഎഇയിൽ ചോദ്യം ചെയ്യുകയാണ്. തീവ്രവാദ പ്രവർത്തനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ശനിയാണ് യുഎഇ അറ്റോർണി ജനറൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സൗദി അറേബ്യ, യുഎഇ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ അന്വേഷണം നടക്കുന്നുണ്ട്. ഹമാം അൽ ഹമ്മാമിക്ക് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ദുബായിൽ താമസിച്ചിരുന്ന ഇയാൾ എങ്ങനെയാണ് ഭീകരവാദ ആശയങ്ങളിലേക്ക് തിരിഞ്ഞത് എന്നാണ് അന്വേഷിക്കുന്നത്.

Tags

Share this story