Friday, 13 November 2026 About Us · Contact Us

കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 21 മുതല്‍

Kuwait Shopping Festival From January 21 - കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 21 മുതല്‍

കുവൈറ്റ് സിറ്റി: 70 ദിവസം നീണ്ടുനില്‍ക്കുന്ന കുവൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 21 മുതല്‍ മാര്‍ച്ച് 31വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂറിസവും വ്യാപാരവും പ്രത്സാഹിപ്പിക്കുന്നതിലൂടെ കുവൈറ്റ് സമ്പദ്‌വ്യവസ്ഥക്ക് വൈവിധ്യവത്കരണത്തിലൂടെ ഊര്‍ജംപകരാന്‍ ലക്ഷ്യമിട്ടാണ് പ്രശസ്തമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. രാജ്യാന്തര നിലവാലത്തിലുള്ള കലാ-സാംസ്‌കാരിക-വിനോദ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് ഒന്നടങ്കം പങ്കെടുക്കാന്‍ കഴിയുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. രാജ്യാന്തര പ്രശസ്തരായ നിരവധി കലാകാരന്മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കുവൈറ്റിലേക്ക് എത്തുന്നുണ്ട്. ഷോപ്പിങ് ഫെസ്റ്റിവര്‍ വിളംബരം ചെയ്യുന്ന പരസ്യ ബോര്‍ഡുകള്‍ കുവൈറ്റ് സിറ്റിയുടെ തെരുവോരങ്ങളില്‍ സ്ഥാനംപിടിച്ച് തുടങ്ങിയിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ മേളയില്‍ പങ്കാളികളാവും. മിക്ക ഉല്‍പന്നങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കുറവിനൊപ്പം നിശ്ചിത തുകക്കുള്ള സാധനം വാങ്ങുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് വന്‍ സമ്മാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ഷോപ്പിങ് ഫെസ്റ്റിവല്‍ ഗുണകരമാവുമെന്നാണ് കുവൈറ്റ് അധികൃതരുടെ പ്രതീക്ഷ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026