Thursday, 12 November 2026 About Us · Contact Us

അപൂര്‍വമായ സിദ്ര്‍ തേന്‍ സഊദി വിദേശത്തേക്ക് കയറ്റിയയച്ചു; 1.6 ലക്ഷം പൂക്കളില്‍നിന്ന് ലഭിക്കുന്നത് ഒരു കിലോഗ്രാം തേന്‍

Rare Sidr Honey Exported By Saudis One Kilogram Of Honey Is - അപൂര്‍വമായ സിദ്ര്‍ തേന്‍ സഊദി വിദേശത്തേക്ക് കയറ്റിയയച്ചു; 1.6 ലക്ഷം പൂക്കളില്‍നിന്ന് ലഭിക്കുന്നത് ഒരു കിലോഗ്രാം തേന്‍

റിയാദ്: ഔഷധഗുണങ്ങളാല്‍ സമൃദ്ധവും സിദ്ര്‍ മരങ്ങളുടെ പൂക്കളില്‍നിന്നും ശേഖരിക്കപ്പെടുന്നതുമായ അപൂര്‍വ തേന്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ച് സഊദി. ജിസാന്‍ മേഖലയിലെ അസീര്‍ പ്രദേശത്തുനിന്നാണ് കിലോഗ്രാമിന് 350 റിയാല്‍ മുതല്‍ 500 റിയാല്‍വരെ(7,000 മുതല്‍ 11,000 ഇന്ത്യന്‍ രൂപ) വിലവരുന്ന തേന്‍ ലഭിക്കുന്നത്. രണ്ടാഴ്ചയോളമായി തേന്‍ വിളവെടുപ്പ് ആരംഭിച്ചിട്ട്. തേനിന്റെ ലഭ്യമാവുന്നതിലെ അപൂര്‍വതയും മുന്തിയ ഗുണനിലവാരവുമാണ് വില ഇത്രമാത്രം കൂടാന്‍ കാരണം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സഊദിയില്‍ അനുഭവപ്പെട്ട പ്രത്യേകിച്ചും അസീല്‍ മേഖലയില്‍ പെയ്ത മഴയാണ് പൂക്കള്‍ വര്‍ധിക്കാനും തേന്‍ ശേഖരണം പാരമ്യത്തിലെത്താനും ഇടയാക്കിയത്. സഊദി ആദ്യമായാണ് സിദ്ര്‍ തേന്‍ വിദേശത്തേക്ക് കയറ്റിയയക്കുന്നത്. സാധാരണ ആഭ്യന്തര ആവശ്യത്തിനുപോലും തികയാത്ത സ്ഥിതിയായിരുന്നു. 1.6 ലക്ഷം സിദ്ര്‍ പൂക്കളില്‍ തേനീച്ചകള്‍ എത്തിവേണം ഒരു കിലോഗ്രാം തേനിനായുള്ള പൂമ്പൊടി ശേഖരിക്കാന്‍. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിലും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഏറെ പ്രാധാന്യമുള്ളതാണ് ഈ അപൂര്‍വ തേന്‍.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026