Wednesday, 11 November 2026 About Us · Contact Us

10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച റിട്ട. കേണല്‍ അറസ്റ്റില്‍

Ret Who Tried To Buy Bribe Of 10 Crores Colonel Arrested - 10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച റിട്ട. കേണല്‍ അറസ്റ്റില്‍

റിയാദ്: 10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച റിട്ട. കേണലിനെ സഊദി അഴിമതി വിരുദ്ധ സേന അറസ്റ്റ് ചെയ്തു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സഊദി ബിസിനസുകാരനില്‍ നിന്ന് റിട്ട. കേണല്‍ 10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയില്‍ ജീവനക്കാരനായിരുന്ന റിട്ടയേഡ് കേണല്‍ സാദ് ഇബ്രാഹിം അല്‍ യൂസഫാണ് ആദ്യ ഗഡുവായ മൂന്നു കോടി റിയാലിന്റെ ചെക്ക് കൈപറ്റുന്നതിനിടെ നാടകീയമായി സഊദി ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) ഉദ്യോഗസ്ഥരുടെ പിടിയിലായത്. കേണല്‍ അല്‍ യൂസഫ് സര്‍വീസിലായിരിക്കെ കൈകാര്യം ചെയ്തിരുന്ന കേസായിരുന്നു സഊദി ബിസിനസുകാരന്‍ ഉള്‍പ്പെട്ട അഴിമതിക്കേസ്. തന്റെ സ്വാധീനം ഉപയോഗിച്ച് അഴിമതിക്കേസ് അവസാനിപ്പിക്കാമെന്നും പ്രതികളെയെല്ലാം രക്ഷപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്്. കേണല്‍ അല്‍ യൂസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ച യെമന്‍ നിവാസിയായ അംന മുഹമ്മദ് അലി അബ്ദുല്ല എന്ന സ്ത്രീയും പിടിയിലായതായി സേന അറിയിച്ചു. മറ്റൊരു രാജ്യത്തെ ഭരണകുടുംബത്തിലെ അംഗവും സൗദിയില്‍ സര്‍ക്കാര്‍ പദവി വഹിക്കുന്ന ആളുമാണെന്നും അവകാശപ്പെട്ടായിരുന്നു യമനി വനിത കേസില്‍ ഇടപെട്ടത്. ബിസിനസുകാരനെ കബളിപ്പിക്കാനും അവരുടെ അവകാശവാദങ്ങള്‍ക്ക് ബലം നല്‍കാനും രാജകീയ ഉത്തരവ് ഉള്‍പ്പെടെയുള്ള വ്യാജ രേഖകളും അംന മുഹമ്മദ് ബിസിനസുകാരന് കൈമാറിയതായും വ്യക്തമായതായും നസഹ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026