നീതിയുക്തമായ തൊഴില്‍ സാഹചര്യം സംരക്ഷിക്കാന്‍ ദേശീയ നയം പ്രഖ്യാപിച്ച് സഊദി; നിര്‍ബന്ധിത തൊഴില്‍ എന്നത് ഇനി ഓര്‍മയാവും
റിയാദ്: രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ പൗരന്മാര്ക്കും നീതിയുക്തമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്ന ചരിത്രപരമായ ദേശീയ നയം പ്രഖ്യാപിച്ച് സഊദി അറേബ്യ. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ദേശീയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ബന്ധിത തൊഴില്‍ എന്നത് ഇല്ലാതായാല്‍ ഇത്തരം ഒരു നയം നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമായി സഊദി മാറും. ലോക തൊഴിലാളി സംഘടനയുടെ 2014ലെ പ്രോട്ടോകോള്‍ അംഗീകരിക്കുന്ന ജിസിസിയിലെ ആദ്യ രാജ്യമെന്ന പദവിയും സഊദിക്ക് മാത്രം അവകാശപ്പെട്ടതാവും. പ്രധാനമായും രാജ്യത്ത് പലയിടത്തും നിലനില്‍ക്കുന്ന നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് നയം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് എല്ലാവര്ക്കും ജീവിക്കാനും ജോലിചെയ്യാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയനയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തൊഴില്‍ അന്തരീക്ഷ-നിയന്ത്രണ-വികസന വിഭാഗം ഉപമന്ത്രി സത്താം അല്‍ ഹര്‍ബി വ്യ്ക്തമാക്കി. എല്ലാവര്ക്കും ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനാണ് ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചു

ബഹ്റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കി

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

ഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി
