ഹാഫര്‍ അല്‍ ബത്തീനില്‍ ആറ് കോടി തൈകള്‍ വെച്ചുപിടിപ്പിക്കും
റിയാദ്: ഹാഫര്‍ അല്‍ ബത്തീന്‍ മേഖലയില്‍ പ്രകൃതിയുടെ സുസ്ഥിരത ഉറപ്പാക്കാന്‍ ആറ് കോടി വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് എന്‍സിവിസി(നാഷ്ണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍) സിഇഒ ഖാലിദ് അല്‍ അബ്ദുല്‍ഖാദര്‍ വ്യക്തമാക്കി. മരുഭൂവത്കരണത്തെ ചെറുക്കാനാണ് ഈ വമ്പന്‍ ഉദ്യമം ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് മേഖലയില്‍ പച്ചപ്പ് വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പാക്കുന്നത്. സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതിനൊപ്പം വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും പരിസ്ഥിതി സന്തുലനം ഉറപ്പാക്കാനും രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്നതെന്നും അല്‍ അബ്ദുല്‍ഖാദര്‍ പറഞ്ഞു. മേഖലയിലെ വെള്ളപ്പൊക്ക സാധ്യത ഇല്ലാതാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് മരം നട്ടുപിടിപ്പിക്കുന്നത്. രാജ്യത്തിന്റെ പച്ചപ്പ് മേഖല വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സഊദി പ്രസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
