Thursday, 12 November 2026 About Us · Contact Us

സോക്ക ഫുട്‌ബോള്‍ ലോകകപ്പ് 29ന് തുടങ്ങും

Soca Football World Cup Will Start On 29th - സോക്ക ഫുട്‌ബോള്‍ ലോകകപ്പ് 29ന് തുടങ്ങും

മസ്‌കത്ത്: ഏഷ്യയില്‍ ആദ്യമായി നടക്കുന്ന സോക്ക ലോകകപ്പ്(സിക്‌സ് എ സൈഡ്) ഈ മാസം 29ന് മസ്‌കത്തില്‍ തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യയിലും മിഡില്‍ഈസ്റ്റിലും ആദ്യമായി നടക്കുന്ന സോക്കക്ക് വന്‍ ആവേശമാണ് ഇപ്പോള്‍തന്നെ ഒമാനില്‍ ലഭിക്കുന്നത്. ഡിസംബര്‍ ഏഴുവരെ നീളുന്ന മത്സരങ്ങള്‍ക്ക് ഇന്റെര്‍നാഷ്ണല്‍ സോക്ക ഫെഡറേഷനാണ് നേതൃത്വം നല്‍കുന്നത്. ഓമാനിലേക്ക് ലോക ഫുട്‌ബോളിന്റെ ശ്രദ്ധക്ഷണിക്കുന്ന മത്സരങ്ങള്‍ക്കാണ് 10 ദിവസം സാക്ഷിയാവുക. ഒമാനിലെ കായിക, യുവജന, സാംസ്‌കാരിക രംഗത്തെ പ്രാദേശിക പങ്കാളികളുടെ സഹകരണത്തോടെയാണ് ഒമാനില്‍ മത്സരം നടത്തുന്നത്. 2018ല്‍ പോര്‍ച്ചുഗലിലാണ് സിക്‌സ് എ സൈഡ് സോക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആരംഭംകുറിച്ചത്. ഇന്റെര്‍നാഷ്ണല്‍ സോക്ക ഫെഡറേഷനിലെ അംഗങ്ങളായ ദേശീയ ടീമുകളാണ് സോക്ക രാജ്യാന്ത മത്സരത്തില്‍ മാറ്റുരക്കുകയെന്നതിനാല്‍ കളിക്കളങ്ങളില്‍ തീപാറുമെന്ന് തീര്‍ച്ച.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026