Thursday, 12 November 2026 About Us · Contact Us

യുഎഇയുടെ ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ചവരെ കനത്ത മഴ പെയ്‌തേക്കും

Some Parts Of Uae May Experience Heavy Rain Till Friday - യുഎഇയുടെ ചില പ്രദേശങ്ങളില്‍ വെള്ളിയാഴ്ചവരെ കനത്ത മഴ പെയ്‌തേക്കും

അബുദാബി: രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ് ചില പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രിയോടെ മഴ പെയേതേക്കും. വ്യാഴാഴ്ച രാവിലെ ദുബൈ, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലും മഴ പെയ്യും. അതിനു ശേഷം റാസല്‍ഖൈമയിലേക്ക് മേഖങ്ങള്‍ നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ച ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ, താപനില കുറയുകയും മേഘാവൃതമായ അന്തരീക്ഷം ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മേഘങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും തീരങ്ങളിലേക്കും ദ്വീപുകളിലേക്കും നീങ്ങുകയും ചെയ്യും. ബുധനാഴ്ച രാത്രി മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. കിഴക്ക് നിന്ന് രാജ്യത്തിന് മുകളിലൂടെയുള്ള ഉപരിതല ന്യൂനമര്‍ദത്തിന്റെ വ്യാപനമാണ് വിവിധ പ്രദേശങ്ങളില്‍ മേഘങ്ങളുടെ വികാസത്തിന് കാരണമാകുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026