ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് സ്ഥാനപതിമാര്‍ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു
അബുദാബി: യുഎഇയുടെ പുതിയ സ്ഥാനപതിമാരായി ചുമതലയേല്‍ക്കാന്‍ പോകുന്നവര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് എന്നിവിടങ്ങളിലെ നിയുക്ത സ്ഥാനപതിമാരായ മന്‍സൂര്‍ മുഹമ്മദ് അല്‍ ജുവൈദ്(മൊസാമ്പിക്), അമീറ ഒബൈദ് അല്‍ ഹഫിതി(നെതര്‍ലാന്റ്സ്), ഡോ. അബ്ദുല്ല മുറാദ് അല്‍ മന്ദൂസ്(ഘാന) എന്നിവരുടെ സത്യപ്രതിജ്ഞക്കാണ് യുഎഇ പ്രസിഡന്റ് സാക്ഷിയായത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും അബുദാബിയിലെ ഖസര്‍ അല്‍ ബഹ്റിലെ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ശൈഖ് മുഹമ്മദും ശൈഖ് മന്‍സൂറും പുതിയ സ്ഥാനപതിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
