Wednesday, 11 November 2026 About Us · Contact Us

കഥയറിയാതെയാണ് ആടുജീവിതത്തില്‍ അഭിനയിച്ചതെന്ന് ജോര്‍ദാനി നടന്‍

The Jordanian Actor Said That He Acted In The Life Of A - കഥയറിയാതെയാണ് ആടുജീവിതത്തില്‍ അഭിനയിച്ചതെന്ന് ജോര്‍ദാനി നടന്‍

ജിദ്ദ: ആടുജീവിതമെന്ന സിനിമയില്‍ താന്‍ അഭിനയിച്ചത് കഥ പൂര്‍ണമായും വായിച്ചുനോക്കാതെയായിരുന്നെന്നും സഊദിയിലെ മഹത്തായ ജനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന ആ സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം. സഊദി ജനതയെ മോശക്കാരായി ചിത്രീകരിക്കുന്ന ഒരു സിനിമയാണ് അതെന്ന് അറിഞ്ഞില്ലെന്നും റിലീസ് ചെയ്ത ശേഷമാണ് കഥ ബോധ്യപ്പെട്ടത്. ഇത്തരം ഒരു സിനിമയുടെ ഭാഗമായതില്‍ സഊദി ജനതയോട് മാപ്പ് ചോദിക്കുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം വ്യക്തമാക്കി. സിനിമ കണ്ടപ്പോഴാണ് സഊദി വിരുദ്ധത മനസ്സിലായത്. സഊദിയിലെ ജനങ്ങളോടും ഭരണാധികാരികളോടും ആത്മബന്ധവും കുടുംബബന്ധവുമുള്ള ഒരു നാടിന്റെ പ്രജയെന്ന നിലയില്‍ അത്തരം ഒരു പടത്തില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പടം റിലീസ് ആയ ശേഷം സഊദി അറേബ്യക്കാരെ മോശമായി ചിത്രീകരിക്കുന്നെന്ന് വിവിധ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ആകിഫ് പ്രസ്താവനയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026