Kerala
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തിൽ അനുകൂല പ്രതികരണവുമായി ഹമാസ്

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തിന് അനുകൂല പ്രതികരണവുമായി ഹമാസ്. യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഖത്തറിനെയും ഈജിപ്തിനെയും ഹമാസ് ഇക്കാര്യം അറിയിച്ചതായാണ് വിവരം.
ഇസ്രായേലും ഹമാസും തമ്മിൽ ഒരാഴ്ചക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെടിനിർത്തൽ ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ടവരുമായി താനിപ്പോൾ സംസാരിക്കുകയാണെന്നുമാണ് ട്രംപ് പറഞ്ഞത്.
60 ദിവസത്തെ വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചെന്നും ട്രംപ് പിന്നീട് പറഞ്ഞിരുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.