മഹാകുംഭമേളയില്‍ പങ്കാളിയാകാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും; പ്രയാഗ്രാഗില്‍ സ്നാനം നടത്തി, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് മഹാകുംഭമേളയില്‍ പങ്കാളികളാകും. രാവിലെ പ്രയാഗ് രാഗിലെത്തുന്ന ഇരുവരും സ്നാനം നടത്തും. കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകരുമായി പ്രയാഗ് രാജില്‍ രാഹുലും പ്രിയങ്കയും കൂടിക്കാഴ്ച നടത്തും.
അതേസമയം, പ്രയാഗ്രാഗിലെ മെജ പൊലീസ് സ്റ്റേഷന് പരിധിയിലെ ഹൈവേയില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 തീര്‍ത്ഥാടകര്‍ മരിച്ചു. ഛത്തിസ്ഗഢിലെ കോര്‍ബ ജില്ലയില്‍ നിന്നുള്ള തീര്‍ഥാടകരാണ് കുംഭമേളയിലേക്കുള്ള യാത്രയില്‍ അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന 10 പേരും അപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
ബസിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പ്രയാഗ്രാജിലെ എസ്.ആര്.എന്‍ ആശുപത്രിയിലേക്ക് മാറ്റി.