Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസ് തുടരാൻ താത്പര്യമില്ലെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘമെടുത്ത കേസ് തുടരാൻ താത്പര്യമില്ലെന്ന് നടി മാല പാർവതി അടക്കമുള്ള ഹർജിക്കാർ സുപ്രീം കോടതിയിൽ. കേസിൽ താത്പര്യമില്ലെന്ന് മൊഴി കൊടുത്തവർ വ്യക്തമാക്കി. പോലീസിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ താത്പര്യമില്ലെന്നാണ് ഇവർ പറയുന്നത്.

താത്പര്യമില്ലാത്തവരുടെ മൊഴിയെടുക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഡിസംബർ 19ലേക്ക് മാറ്റിവെച്ചു. അതേസമയം ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീം കോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരാൻ മറ്റൊരു നടി കൂടി അപേക്ഷ നൽകി. മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശിക്കുന്നുവെന്നാണ് നടി പറയുന്നത്

നേരത്തെ നടി മാല പാർവതിയും അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. മൊഴി നൽകിയപ്പോൾ എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തന്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികൾ പരിപൂർണതയിൽ എത്തണമെന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!