സഊദിയില്‍ എഫ്ഡിഐയില്‍ വന്‍ വര്‍ധനവ്
രാജ്യത്തേക്കു വിദേശ നിക്ഷേപം എത്താനുള്ള വഴികളാണ് നിയമ പരിഷ്‌കാരങ്ങളിലൂടെ നടപ്പാക്കുന്നത്.
റിയാദ്: സഊദിയില്‍ എഫ്ഡിഐ(ഫോറിന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ്)യില്‍ 215 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നതായി സഊദി മന്ത്രി അറിയിച്ചു. എഫ്ഡിഐ സ്റ്റോക്ക് 2017നെ അപേക്ഷിച്ച് 2023ല്‍ എത്തിയപ്പോള്‍ 61 ശതമാനം വളര്‍ച്ചനേടിയതായി സഊദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
രാജ്യം അടുത്തകാലത്ത് നടപ്പാക്കിയ നിക്ഷേപ സൗഹൃദ നടപടികളാണ് വിദേശ നിക്ഷേപം രാജ്യത്ത് കുത്തനെ ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്. സിവില്‍ ട്രാന്‍സാക്ഷന്‍ ലോ, പ്രൈവറ്റ് സെക്ടര്‍ പാര്‍ട്ടിസിപേഷന്‍ ലോ, കമ്പനീസ് ലോ, ബാങ്കറപ്‌സി ലോ, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ തുടങ്ങിയ കാതലായ പരിഷ്‌കാരങ്ങളാണ് ഈ നേട്ടത്തിലേക്കു എത്തിച്ചത്.
രാജ്യത്തേക്കു വിദേശ നിക്ഷേപം എത്താനുള്ള വഴികളാണ് നിയമ പരിഷ്‌കാരങ്ങളിലൂടെ നടപ്പാക്കുന്നത്. നിക്ഷേപ സൗഹൃദാന്തരീക്ഷം ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചതും നേട്ടത്തിലേക്കു നയിച്ചു. സഊദി വിഷന്‍ 2030ന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌കാരങ്ങളും രാജ്യത്ത് നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.