Gulf

ഹുറൂബ്: പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി സഊദി

റിയാദ്: ഹറൂബില്‍ ഉള്‍പ്പെട്ട പ്രവാസികള്‍ക്ക് രേഖകള്‍ നിയമാനുസൃതമാക്കാനുള്ള ആശ്വാസമേകുന്ന തീരുമാനവുമായി സഊദി അറേബ്യ. രാജ്യത്തെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആരോഗ്യകരമാക്കാനുള്ള സഊദി അധികൃതരുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഹുറൂബ് ഒഴിവാക്കാനുള്ള തീരുമാനം.
തന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളി ജോലിക്കെത്തുന്നില്ലെന്ന സ്വദേശികളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് സഊദി പാസ്‌പോര്‍ട്ട് ഡയരക്ടറേറ്റ് ഒരു പ്രവാസിയെ ഹുറൂബായി പ്രഖ്യാപിക്കുന്നത്.

ഹറൂബായി പോയവര്‍ക്ക് പദവി ശരിയാക്കി നിയമാനുസൃതം രാജ്യത്ത് തുടരാനോ, അല്ലെങ്കില്‍ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ ഉള്ള അവസരമാണ് ഇതിലൂടെ ലഭ്യമാവുക. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 29 വരെയുള്ള 60 മാസത്തെ ഇളവുകാലമാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഖിവയിലൂടെ പദവി ശരിയാക്കാന്‍ പ്രവാസികള്‍ക്കാവും. 2024 ഡിസംബര്‍ ഒന്നിന് മുന്‍പ് ഹൂറൂബായവര്‍ക്കാണ് ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുക.

ഗാര്‍ഹിക തൊഴിലാളികള്‍, ഹൗസ് ഡ്രൈവര്‍മാര്‍ എന്നിവരെ ആനുകൂല്യത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. 60 ദിവസത്തെ കാമ്പയിന്‍ കാലത്ത് അധികൃതര്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ഓര്‍മിപ്പിച്ച് എസ്എംഎസ് അയക്കും. കാമ്പയിന്‍ പ്രയോജനപ്പെടുത്തണമെന്നും ഇനി ഒരു അവസരം ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!