Movies

ആ നടിയോട് എനിക്ക് നന്ദിയുണ്ട്; അവര്‍ വേണ്ടെന്ന് വെച്ചതുകൊണ്ടാണ് എനിക്ക് പാര്‍വതിയെ കിട്ടിയത്: ആ രഹസ്യം തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

പൊന്മുട്ടയിടുന്ന താറാവ് സിനിമയിലെ ഒരു രംഗത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പൊന്മുട്ടയിടുന്ന താറാവിലെ ആ കഥാപത്രം ആദ്യമേയുള്ളതാണ്. പക്ഷെ പാര്‍വതി ആയിരുന്നില്ല ആദ്യം അത് ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സുന്ദരിയായ ഒരു കുട്ടിയെ തേടി നടക്കുകയും അവസാനം വയനാട്ടില്‍ നിന്നൊരു കുട്ടിയെ കിട്ടുകയും ചെയ്തു. അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി വന്നു. പക്ഷെ അവര്‍ക്ക് ഒരു സീന്‍ മാത്രമുള്ളത് കൊണ്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍:

‘പൊന്മുട്ടയിടുന്ന താറാവിലെ ആ കഥാപത്രം ആദ്യമേയുള്ളതാണ്. പക്ഷെ പാര്‍വതി ആയിരുന്നില്ല ആദ്യം അത് ചെയ്യേണ്ടിയിരുന്നത്. വളരെ ചെറുപ്പക്കാരിയായ, അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയാണ് ഹാജിയാരിന്റെ ഭാര്യയെന്ന് ഗ്രാമം മുഴുവന്‍ കാണുന്നതാണ് ആ ചിത്രത്തിന്റെ ക്ലൈമാക്‌സ്.

അങ്ങനെ സുന്ദരിയായ ഒരു കുട്ടിയെ തേടി നടക്കുകയും അവസാനം വയനാട്ടില്‍ നിന്നൊരു കുട്ടിയെ കിട്ടുകയും ചെയ്തു. അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി വന്നു. പക്ഷെ അവര്‍ക്ക് ഒരു സീന്‍ മാത്രമുള്ളത് കൊണ്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ട്. പിന്നെ കരമന ജനാര്‍ദ്ദനന്‍ നായരെന്ന് പറയുന്ന വയസായ ഒരാളുടെ ഭാര്യയാവുന്നതിലെ ബുദ്ധിമുട്ട്. ഇതൊക്കെയാണല്ലോ ഇമേജ്.

അന്ന് മോശം സിനിമകളൊക്കെ എടുക്കുന്ന ഒരു സംവിധായകന്റെ സിനിമയില്‍ അവര്‍ നായികയായി ബുക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ അഭിനയിച്ചാല്‍ ബുദ്ധിമുട്ടാവുമോ എന്നവര്‍ക്ക് സംശയം ഉണ്ടായിരുന്നു. ബുദ്ധിയുള്ളവരാണെങ്കില്‍ ഈ റോള്‍ തെരഞ്ഞെടുത്തേനേ. ആ സമയത്ത് അവിടെ വേറെയേതോ സിനിമയുടെ ഷൂട്ടിന് വേണ്ടി പാര്‍വതി വന്നിട്ടുണ്ട്.

  1. പാര്‍വതിയെ എനിക്ക് നേരത്തെ തന്നെ അറിയാം. പാര്‍വതി എന്റെ കുടുംബപുരാണത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ പാര്‍വതിയെ വിളിച്ചിട്ട് ഒരു ഗസ്റ്റ് റോള്‍ ചെയ്യുമോയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, കരമന ജനാര്‍ദ്ദനന്റെ ഭാര്യയായി അഭിനയിക്കണം അതുപോലെ ഒരു സീനില്‍ മാത്രമേയുള്ളൂവെന്നും. പക്ഷെ പാര്‍വതി പറഞ്ഞു, അതൊന്നും കുഴപ്പമില്ല, സത്യേട്ടന്റെ പടമല്ലേയെന്ന്. പാര്‍വതി വന്നതോടെ ആ ചിത്രത്തിന്റെ ഇമേജ് മാറി. സത്യം പറഞ്ഞാല്‍ ആ വായനാടുകാരിയോട് എനിക്ക് നന്ദി തോന്നി,’സത്യന്‍ അന്തിക്കാട് പറയുന്നു.

Related Articles

Back to top button
error: Content is protected !!