National

5,000 രൂപയുണ്ടെങ്കില്‍ പോസ്റ്റ് ഓഫീസ് നല്‍കും 16 ലക്ഷം

ന്യൂഡല്‍ഹി: നമ്മുടെ കയ്യില്‍ എത്തുന്ന പണം എങ്ങനെ സുരക്ഷിതമായി ഭാവി ആവശ്യങ്ങള്‍ക്ക് സൂക്ഷിച്ച് എടുത്തുവയ്ക്കാമെന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സമ്പാദ്യശീലം ഉണ്ടായാലെ നമുക്ക് ആയുസിന്റെ അവസാനകാലം സന്തോഷമുള്ളതാക്കി മാറ്റാന്‍ സാധിക്കൂ. നിക്ഷേപം ഉണ്ടെങ്കില്‍ മാത്രമേ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കൂവെന്നത് ആരും പറഞ്ഞുതരേണ്ട കാര്യമല്ലെന്ന് ചുരുക്കം.

പദ്ധതി കാലാവധിവരെ പ്രതിമാസം 5,000 രൂപയാണ് ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ ഓരോ മാസവും അടക്കേണ്ടത്. ഈ തുകയ്ക്ക് 7.1 ശതമാനമാണ് പലിശ. പെന്‍ഷന്‍കാര്‍ക്കും, ജോലിക്കാര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. വ്യക്തിഗത അക്കൗണ്ട് ആണ് എടുക്കേണ്ടത്. ജോയിന്റ് അക്കൗണ്ട് അനുവദനീയമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുക.

മികച്ച ഒരു ഭാവിക്കായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് നമ്മുടെ പോസ്റ്റ് ഓഫീസുകള്‍ ഏറെ ആകര്‍ഷകമായ ഒരുപാട് നിക്ഷേപ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പിപിഎഫ് സ്‌കീം ആണ് പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപത്തിന് നമ്മെ സഹായിക്കുന്നത്. നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ ഒന്നും രണ്ടുമല്ല 16 ലക്ഷമായിരിക്കും നമുക്ക് ലഭിക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതിനാല്‍ നികുതിയിലും വലിയ ഇളവാണ് നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുക. ആകര്‍ഷകമായ പലിശ നിരക്കും ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.

Related Articles

Back to top button