National

പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ ഇന്ത്യ തകർത്തു; വ്യോമത്താവളങ്ങളിൽ വിതച്ചത് കനത്ത നാശം

ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ തകർത്തതായി റിപ്പോർട്ട്. പാക് വ്യോമത്താവളങ്ങളിൽ കനത്ത നാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള യുദ്ധവിമാനങ്ങൾ തകർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വ്യോമത്താവളങ്ങളിൽ മാത്രം 50 പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിൽ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപറേഷൻ സിന്ദൂർ വിശദീകരിച്ചത്.

്അതേസമയം ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ഉടനടി രാജ്യം വിടാൻ ഈ ഉദ്യോഗസ്ഥനോട് കേന്ദ്രം നിർദേശം നൽകി. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. 24 മണിക്കൂറിൽ രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!