World
അമേരിക്കയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
അറ്റ്ലാന്റയിൽ നിന്ന് ഡാലസിലേക്ക് ബന്ധുക്കളെ സന്ദർശിച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടം. ദിശ തെറ്റി വന്ന മിനി ട്രക്ക് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറിന് തീപിടിച്ച് യാത്രക്കാർ വെന്തുമരിക്കുകയായിരുന്നു.
നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. അവധിക്കാലം ആഘോഷിക്കുന്നതിനായി യുഎസിൽ എത്തിയതായിരുന്നു കുടുംബം.