World
ഗാസ കീഴടക്കാനുള്ള നടപടി ആരംഭിച്ച് ഇസ്രായേൽ; അറുപതിനായിരം റിസർവ് സൈനികരെ സേനയിലെത്തിക്കും

ഗാസ പൂർണമായി കീഴടക്കാനുള്ള സൈനിക നടപടിക്ക് മുന്നോടിയായി സേനയിലെ അംഗബലം കൂട്ടാനൊരുങ്ങി ഇസ്രായേൽ. അമ്പതിനായിരം റിസർവ് സൈനികരെ സൈന്യത്തിലെത്തിക്കും. ഹമാസ് ഇപ്പോഴും സജീവമായി തുടരുന്ന മേഖലകളിലായിരിക്കും സൈനിക നടപടി.
ജനസാന്ദ്രത കൂടിയ മേഖലകൾ ആയതിനാൽ സേനാ നടപടി വെല്ലുവിളി നിറഞ്ഞതാകും. ഇതാണ് സൈന്യത്തിന്റെ അംഗബലം കൂട്ടാനൊരുങ്ങുന്നത്. ഗാസ കീഴടക്കാനുള്ള മുന്നൊരുക്കം ഇസ്രായേൽ സേന ആരംഭിച്ച് കഴിഞ്ഞതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനും തയ്യാറാണെന്ന ഹമാസിന്റെ നിർദേശം ഇസ്രായേൽ തള്ളിയിരുന്നു. മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദേശം അപ്പാടെ ഹമാസ് അംഗീകരിച്ചെങ്കിലും വംശഹത്യ തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ.