Kerala
താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവം; അന്വേഷണം കോഴിക്കോടേക്ക്

മലപ്പുറം താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പരീക്ഷക്കായി പോയ വിദ്യാർഥിനികളെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.
താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. പരീക്ഷയെഴുതാൻ പോയ വിദ്യാർഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം
മകൾക്ക് പരീക്ഷാ പേടി ഇല്ലായിരുന്നുവെന്ന് ഫാത്തിമ ഷഹദയുടെ പിതാവ് പറഞ്ഞു. കുട്ടികൾ ഉടൻ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. കുട്ടികൾ കോഴിക്കോടേക്ക് എത്തിയിട്ടുണ്ടാകമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്.