Gulf

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ; ഉടന്‍ വെടിനിര്‍ത്തണമെന്ന് സൗദി കിരീടാവകാശി

റിയാദ്: ഗാസയിലും ലെബനനിലും അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാവണമെന്നും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പലസ്തീനിലെയും ലെബനാനിലെയും സഹോദരങ്ങള്‍ക്കെതിരായ ഇസ്രായേല്‍ നടപടികള്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ അവസാനിപ്പിക്കണമെന്നും റിയാദില്‍ നടന്ന പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ പുതുക്കുന്ന അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും ഉച്ചകോടി(അറബ്, ഇസ്ലാമിക് ഉച്ചകോടി) ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തിന്റെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെ മറികടക്കാന്‍ പലസ്തീനിലെയും ലെബനനിലെയും സഹോദരങ്ങള്‍ക്ക് സൗദി അറേബ്യ എല്ലാ പിന്തുണയും ഉറപ്പാക്കു സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

ഇറാന്‍ ആദ്യ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ്, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷൗകത് മിര്‍സിയോവ്, യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, ലെബനീസ് പ്രധാനമന്ത്രി നജീബ് മീക്കാത്തി, സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ്, ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സെനഗല്‍ പ്രസിഡന്റ് ബസ്സിറൂ ഡിയോമയെ ഫെയ്, ചാഡ് പ്രസിഡന്റ്് മഹമത് ഇദ്രിസ് ഡെബി ഇറ്റ്നോ, താജിക്കിസ്ഥാന്‍ പ്രസിഡന്റ്് ഇമോമാലി റഹ്മോന്‍, നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, സുഡാന്‍ ട്രാന്‍സിഷണല്‍ സോവറിന്‍ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍, മൗറിത്താനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഔലാദ് ഗസൗനി, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി, അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി അഹമ്മദ് അത്താഫ്, ഗിനിയ വിദേശകാര്യ മന്ത്രി മൊറിസാന്‍ഡ കുയാട്ടെ, ഉഗാണ്ട മൂന്നാം ഉപപ്രധാനമന്ത്രി ലൂക്കിയ ഇസംഗ നകദാമ, നൈജര്‍ വിദേശകാര്യ മന്ത്രി ബക്കാരി യൗ സംഗാരെ തുടങ്ങി ജിസിസി, അറബ് രാഷ്ട്രനേതാക്കളെല്ലാം പങ്കെടുത്തതായിരുന്നു അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും അസാധാരണ ഉച്ചകോടി.

Related Articles

Back to top button