ഐടി ജീവനക്കാരന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും അറസ്റ്റിൽ
ബംഗളൂരുവിൽ ഐടി ജീവനക്കാരൻ അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും കുടുംബവും അറസ്റ്റിൽ. സുഭാഷിന്റെ ഭാര്യ നികിത സിങ്കാനിയ, മാതാവ് നിഷ, സഹോദരൻ അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് നികിതയും അലഹബാദിൽ നിന്ന് നിഷ, അനുരാഗ് എന്നിവരും പിടിയിലായി
ഭാര്യക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന സുഭാഷിനെതിരെ ഭാര്യ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി നൽകാനായി വൻ തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം
കർണാടക മാറത്തഹള്ളി സ്വദേശിയാണ് അതുൽ. കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി 30 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതായി അതുൽ കുറിപ്പിൽ പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ട് ലക്ഷം രൂപയും ആവശ്യപ്പെട്ടതായും അതുൽ പറഞ്ഞിരുന്നു