National

പ്രതിയായതിന്റെ പേരിൽ വീട് പൊളിക്കുന്നത് നിയമവിരുദ്ധം; ബുൾഡോസർ രാജിനെതിരെ സുപ്രിം കോടതി

ബുൾഡോസർ രാജിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി നിർദേശിച്ചു

ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രതിയായതു കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല

പ്രതിയായതന്റെ പേരിൽ വീട് പൊളിച്ചു കളയുന്നത് നിയമവിരുദ്ധമാണ്. പാർപ്പിടം മൗലിക അവകാശമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button