Kerala

ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം അഴിക്കണമെന്നത് അനാചാരം; മാറ്റം ആവശ്യമെന്ന് സച്ചിദാനന്ദ സ്വാമി

ക്ഷേത്രത്തിനുള്ളിൽ മേൽവസ്ത്രം അഴിച്ചുവെച്ച് പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയാണ് ഈ സമ്പ്രദായം തുടങ്ങിയത്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നു. അത് തിരുത്തണമെന്നാണ് ശ്രീനാരാണ സമൂഹത്തിന്റെ നിലപാടെന്നും വർക്കല ശിവഗരി തീർഥാടന സമ്മേളനത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു

ഇത് അനാചാരമാണ്. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ ആവശ്യമാണെന്നും സ്വാമി പറഞ്ഞു. സച്ചിദാനന്ദ സ്വാമിക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ പിന്തുണച്ചു.

ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് വെച്ച് മാത്രമേ കടക്കാൻ പാടുള്ളു എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!