Movies

വീട്ടില്‍ നിന്ന് പടിയിറക്കിയതൊന്നുമല്ല; വെളിപ്പെടുത്തലുമായി ജാസ്മിന്‍

ഗബ്രിക്കൊപ്പം യൂട്യൂബ് ചാനലില്‍ ജാസ്മിന്‍

കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒറ്റക്ക് താമസമാക്കിയത് തന്റെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയാണെന്നും ആരും എന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ബിഗ്‌ബോസ് താരം ജാസ്മിന്‍ ജാഫര്‍. സഹ ബിഗ്‌ബോസ് താരം ഗബ്രിക്കൊപ്പമാണ് ജാസ്മിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയയോയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിഷയത്തില്‍ ഫോളോവേഴ്‌സ് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ക്യു എന്‍ എ പരിപാടിയുമായാണ് ഇരുവരും രംഗത്തെത്തിയത്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് ഇന്റര്‍വ്യു നല്‍കേണ്ടെന്ന് തന്നെയാണ് തീരുമാനമെന്നും വലിയ ക്യാഷ് തരികയാണെങ്കില്‍ മാത്രമെ ഇന്റര്‍വ്യു നല്‍കുകയുള്ളൂവെന്നും തങ്ങളെ വില്‍ക്കാനാണ് അത്തരം ഇന്റര്‍വ്യൂകള്‍ എടുക്കുന്നതെന്നും ജാസ്മിന്‍ വ്യക്തമാക്കി.

ബിഗ് ബോസ് മലയാളം സീസണ്‍ 6ലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരങ്ങളാണ് ജാസ്മിന്‍ ജാഫറും ഗബ്രി ജോസും.ബിഗ് ബോസിന് ശേഷവും ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് താത്പര്യം ഏറെയാണ്. ഇത് മനസ്സിലാക്കിയാണ് താരങ്ങള്‍ യൂട്യൂബ് വീഡിയോയുമായി രംഗത്തെത്തിയത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ അഞ്ച് മണിക്കൂറ് കൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂസാണ് ഈ ക്യു എന്‍ എ പരിപാടിക്ക് ലഭിച്ചത്.

ഗബ്രിക്കൊപ്പം സന്തോഷവതിയാണോ, ജാസ്മിന്റെ കംഫേര്‍ട്ട് സോണാണോ ഗബ്രി എന്ന ചോദ്യത്തിന് ജാസ്മിന്‍ നല്‍കിയ മറുപടി ഇങ്ങനെ-‘ കൂടെയുള്ള ഒരു മണിക്കൂറില്‍ 45 മിനിറ്റും ഞങ്ങള്‍ ഹാപ്പിയായിരിക്കും. ബാക്കി 15 മിനിറ്റ് കീരിയും പാമ്പും പോലെയാണ്. ബിഗ് ബോസ് കണ്ടവര്‍ക്ക് അറിയാം. അനാവശ്യകാര്യങ്ങള്‍ക്ക് ഞങ്ങള്‍ തല്ലുപിടിക്കാറുണ്ടെന്ന്. പക്ഷെ ഗബ്രിയ്‌ക്കൊപ്പം ഞാന്‍ ഹാപ്പിയാണ്. എന്റേത് ചെറിയ സര്‍ക്കിള്‍ ആണ്. എനിക്ക് ഉള്ള സര്‍ക്കിളില്‍ വെച്ച് ഇവന്റെ കൂടെ നടക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ ഹാപ്പി. ഇവന്റെ കൂടെ വന്നതിന് ശേഷമാണ് ഞാന്‍ ലോകം കാണുന്നത്. ഗബ്രി എന്നെ വിഷമിപ്പിച്ചാലും അവന്‍ തന്നെ എന്നെ ചിരിപ്പിക്കും. എന്റെ ഏറ്റവും വലിയ കംഫേര്‍ട്ട് സോണ്‍ ഇവനും എന്റെ വീട്ടുകാരും തന്നെയാണ്’, ജാസ്മിന്‍ പറഞ്ഞു.

രണ്ട് പേരുടേയും കുടുംബം ഒരുമിച്ച് കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ‘ഞങ്ങളുടെ കുടുംബം പരസ്പരം കാണേണ്ട സാഹചര്യം വന്നിട്ടില്ല. പക്ഷെ ഞങ്ങള്‍ രണ്ട് പേരും രണ്ടുപേരുടേയും കുടുംബങ്ങളെ കണ്ടിട്ടുണ്ട്. ജാസ്മിന്റെ ഫാമിലി എന്നെ കണ്ടാല്‍ തല്ലാന്‍ നില്‍ക്കുകയാണ് എന്റെ ഫാമിലി അവളെ കണ്ടാല്‍ അടിച്ചോടിക്കാന്‍ നിക്കുകയാണെന്നൊക്കെയാണ് ചിലര്‍ ഉണ്ടാക്കിയിരിക്കുന്ന നറേറ്റീവ്. അങ്ങനെയൊന്നുമല്ല. ഞങ്ങള്‍ പരസ്പരം കണ്ടിട്ടുണ്ട്’, ഇരുവരും വ്യക്തമാക്കി.

 

Related Articles

Back to top button