ന്യൂ ഇയര്‍ വെല്‍ക്കം പ്ലാനുമായി ജിയോ; 2025 രൂപക്ക് 200 ദിവസത്തേക്ക് കിടിലന്‍ ഓഫര്‍
ഉപഭോക്താക്കളെ ഹാപ്പിയാക്കാന്‍ ജിയോ
ബി എസ് എന്‍ എലിന്റെ ആകര്‍ഷകമായ പ്ലാനിലേക്ക് കൂറുമാറിയ തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. പുതുവത്സരാഘോഷിക്കാനുള്ള പദ്ധതിയാണ് ജിയോക്ക്. ന്യുഇയര്‍ വെല്‍ക്കം പ്ലാന്‍ എന്ന പേരിലാണ് പുതിയ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചത്.
ഇതിനായി 2025 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. 200 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഇന്റര്‍നെറ്റും വോയിസും എസ്എംഎസും 500 ജിബി 4ജിബി ഡാറ്റയുമാണ് കമ്പനി ഓഫര്‍ നല്‍കിയിരിക്കുന്നത്.
2.5 ജിബിയാണ് പ്രതിദിന ഡാറ്റ. 2150 രൂപ വില വരുന്ന പാര്‍ട്നര്‍ കൂപ്പണുകളും പുതിയ പ്ലാനിലൂടെ സ്വന്തമാക്കാം.
ജിയോയില്‍ നിന്ന് 2500 രൂപയ്ക്ക് ഷോപ്പിങ് ചെയ്യാനാകുന്ന 500 രൂപയുടെ കൂപ്പണുകളും ഈ റീച്ചാര്‍ജ് പ്ലാനിലൂടെ റെഡീംചെയ്തെടുക്കാം. സ്വിഗ്ഗിയില്‍ 499 രൂപക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 150 രൂപയും ഡിസംബര്‍ 11 മുതല്‍ ജനുവരി 11 വരെ ഈസി മൈട്രിപ്പ് ഡോട്കോം വഴി ഫ്ളൈറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 1500 രൂപ വരെ ഇളവും ലഭിക്കും.
ചുരുക്കിപറഞ്ഞാല്‍ ന്യൂയറിന് അവതരിപ്പിച്ച ഏറ്റവും മികച്ച റീച്ചാര്‍ജ് പ്ലാന്‍ തന്നെയാണ് ജിയോയുടേത്. അതേസമയം, വിഐയും എയര്‍ടെലും പിന്നാലെ ബി എസ് എന്‍ എല്ലും പുതിയ ആകര്‍ഷകമായ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.