Kerala
കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ തള്ളി

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ തള്ളി. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണമെന്നതായിരുന്നു ആകാശിന്റെ വാദം. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല
അതേസമം കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ കേസിൽ പ്രതികളാക്കില്ല. ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർഥികൾ 16,000 രൂപയാണ് ഗൂഗിൾ പേ വഴി അനുരാജിന് അയച്ചു കൊടുത്തത്. കൈയിലും പണം കൈമാറിയിട്ടുണ്ട്.
കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സർവകലാശാല വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് ഡയറക്ടർ നേരിട്ടാണ് അന്വേഷണം നടത്തിയത്.