കാണാചരട്: ഭാഗം 78
രചന: അഫ്‌ന
എങ്ങും പോലിസ് വണ്ടിയുടെ സൈറൺ മുഴങ്ങി കൊണ്ടിരുന്നു.ഓരോ മുക്കിലും മൂലയിലും പോലിസ് കയറി ഇറങ്ങി.മുക്തയുടെ ഓഫീസും പരിസരവും അടിച്ചു പെറുക്കി.പക്ഷെ അവർ പ്രതീക്ഷിച്ച തെളിവുകൾ ഒന്നും ലഭിച്ചില്ല.ദീക്ഷിതും ചെറിയൊരു സംശയത്തിന്റെ നിഴലിൽ ആയതിനാൽ അവന്റെ വീടും ഗസ്റ്റ് ഹൗസും മറ്റും search ചെയ്യാൻ മറന്നില്ല.
ദീക്ഷിത് ഒരു പ്രാന്തനെപ്പോലെ ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ടിരുന്നു, ആ തിരക്കിനിടയിൽ തന്റെ പെണ്ണിനെ പ്രതീക്ഷിച്ച് ഉറങ്ങാതെ ഇരിക്കുന്നവനെ അവൻ മറന്നു പോയിരുന്നു. സമയം 1:30 കഴിഞ്ഞിരുന്നു,അവന്റെ സ്മാർട്ട് വാച്ച് വൈബ്രെറ്റ് ചെയ്യുന്നത് കേട്ട് ഞെട്ടി കൊണ്ട് അവൻ കയ്യിലേക്ക് നോക്കി.
ദീക്ഷിത് തന്റെ ഓരോ work’s ഉം കയ്യിലെ സ്മാർട്ട് വാച്ചിൽ സെറ്റ് ചെയ്തിരുന്നു.അവൻ അലാറം ഓഫ് ചെയ്തു വീണ്ടും തിരയാൻ നിൽക്കുമ്പോഴാണ് മറ്റൊരു കാര്യം അവന്റെ ഓർമയിൽ തെളിഞ്ഞത്.അതികം ചിന്തിച്ചു തന്റെ ഫോൺ എടുത്തു എന്തോ തിരിഞ്ഞ ശേഷം……സമയം കളയാതെ തന്റെ വണ്ടിയുടെ അടുത്തേക്ക് ഓടി…..
അവന്റെ വാഹനം പെട്ടെന്ന് ചീറി പാഞ്ഞു പോകുന്നത് കണ്ടു രണ്ടു കോൺസ്റ്റബിൾസ് അവന്റെ പുറകെ വണ്ടിയെടുത്തു.s.i അവന് ഫോൺ ചെയ്തു, “എന്താണ് ദീക്ഷിത് ഇത്, ”അയാൾ ദേഷ്യത്തിൽ ചോദിച്ചു. “sir,മുക്ത ഉള്ള ലൊക്കേഷൻ എനിക്കറിയാം,”അവൻ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി. “കിട്ടിയെന്നോ, എവിടെ? ”അയാൾ സംശയത്തോടെ തിരക്കി “പൂമ്പാറയാണ് കാണിക്കുന്നത്, എനിക്കുറപ്പാ അവളവിടെ ഉണ്ടാവും….ഞാൻ അങ്ങോട്ട് പോകുവാ ”
“തനിച്ചു പോകരുത് ദീക്ഷിത്, അത് റിസ്കാ….” “എനിക്ക് ഇപ്പോ മുക്തയുടെ ജീവനാണ് വലുത്, sir എന്നേ തടയരുത് ”അവൻ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു. “വേഗം വണ്ടി പൂമ്പാറയിലേക്ക് എടുക്ക്, ”s.i അലറി കൊണ്ട് വണ്ടിയിൽ കയറി. “ആ കൊടും വനത്തിലേക്കോ, അപ്പുറത്ത് വലിയ കൊക്കയും,ഫയർ ഫോഴ്സിനെ കൂടെ ഒരു സേഫ്റ്റിക്ക് വിളിച്ചാലോ sir ”മറ്റൊരു കോൺസ്റ്റബിൾ തിരക്കി. “അവരെന്തിനാ ”
“കൊല്ലാൻ ആണെങ്കിൽ മാത്രമേ ആ ഏരിയയിലേക്ക് കൊണ്ട് പോകാറുള്ളു sir, കൊന്ന് നേരെ തള്ളുന്നത് അതിലേക്കാണ്…ഒരിക്കേ ഈ മുക്തയുടെ അച്ഛൻ ധീരേദ്രന്റെ ഇടമായിരുന്നു അത്.എത്ര ബോഡികളാണ് കൊക്കയിൽ പൊന്തിയിരുന്നത്.അതൊക്കെ നിന്നത് ഈ പെണ്ണിന്റെ പേരിൽ എല്ലാ സ്വത്തും ആയതിനു ശേഷമാണ്”പോകുന്നതിനിടയിൽ അയാൾ പറഞ്ഞു കൊടുത്തു.
“അയാൾ സുഖമില്ലാതെ കിടക്കുവല്ലേ, പിന്നെ ആരാ ഇപ്പോ ഈ കുട്ടിയേ ” “അയാളോടുള്ള പ്രതികാരം തീർക്കാൻ വേറെ ആരെങ്കിലും വന്നതായിരിക്കും ” “മനുഷ്യനല്ലേ സാറേ, നിന്ന നിൽപ്പിൽ മൃഗമായി മാറും ”ഡ്രൈവ് ചെയ്യുന്നതിനിടെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. കൊടും വന്നത്തുള്ളിലൂടെ അവന്റെ വാഹനം ഇടിച്ചു കയറി.
എങ്ങും പട്ടികളുടെയും ഓരിയിടൽ മാത്രം.അതൊന്നും ഇപ്പോ അവനെ ബാധിച്ചിരുന്നില്ല. കുന്നിന്റെ ഏറ്റവും ടോപ്പിൽ എത്തിയതും ദീക്ഷിത് തന്റെ കാർ നിർത്തി പുറത്തേക്ക് ചാടി ഇറങ്ങി.പക്ഷെ പ്രതീക്ഷിച്ച പോലെ അവിടെ ആരും തന്നെ ഇല്ലായിരുന്നു.ചീവിടുകളുടെ ചിലമ്പൽ മാത്രം ഉയർന്നു. മുക്താ……………………….
അവന്റെ ശബ്ദം വായുവിൽ പ്രതിഫലിച്ചു.ഒരു നിമിഷം അവന്റെ കണ്ണുകൾ മുമ്പിൽ പരന്നു കിടക്കുന്ന കൊക്കയിലേക്ക് മാറി.വീണ്ടും അവിടം മുഴുവൻ അവൻ അവൾക്ക് വേണ്ടി കണ്ണുകൾ തിരിഞ്ഞു.ഇടയ്ക്ക് ഒരു പാറയിൽ തട്ടി അവൻ നിലത്തേക്ക് മലർന്നടിച്ചു വീണു.കൈ പൊട്ടിയെങ്കിലും അത് കാര്യമാക്കാതെ എണീക്കാൻ ഒരുങ്ങിയതും നിലത്തു രക്തത്തിൽ മുങ്ങി കിടക്കുന്ന തന്റെ വാച്ച് കാണേ അവന്റെ കണ്ണുകൾ കുഴിഞ്ഞു.
അവൻ പിടഞ്ഞു കൊണ്ട് അത് കയ്യിലെടുത്തു തിരിഞ്ഞു മറിച്ചും നോക്കി തന്റേത് തന്നെയെന്ന് ഉറപ്പുവരുത്തി. ഇതിങ്ങനെ രക്തത്തിൽ, ഈശ്വരാ എന്റെ മുക്ത അവൾക്കെന്തെങ്കിലും….അവന്റെ ഹൃദയം മിടിക്കാൻ തുടങ്ങി.രണ്ടും കല്പ്പിച്ചു കൊക്കയിലേക്ക് ചാടാൻ ഒരുങ്ങി അവൻ പിറകിലേക്ക് നീങ്ങി ഓടാൻ തുനിഞ്ഞതും ഫയർ അലാറം കേട്ട് അവൻ തിരിഞ്ഞു നോക്കി.
“ദീക്ഷിത് stop it ”s.i യുടെ അലർച്ച കേട്ട് അവൻ കാൽ പിന്നിലേക്കെടുത്തു. “താൻ എങ്ങോട്ടാ ഈ എടുത്തു ചാടുന്നെ, പത്താളുടെ ആഴം ഉണ്ട് അത് ”അയാൾ തലയ്ക്കു കൈ വെച്ചു കൊണ്ട് പറഞ്ഞു നിർത്തി. “അവളിവിടെ തന്നെ ഉണ്ട്, ഇവിടെ ഇല്ലെങ്കിൽ താഴെ തന്നെ ഉണ്ടാവും.ഈ വാച്ച് ഇവിടെ കിടന്നു കിട്ടിയതാ അങ്ങനെ എങ്കിൽ അവൾ ഈ പരിസരത്ത് തന്നെ ഉണ്ട് ”അവൻ ധൃതി കൂട്ടി. “കുറച്ചു പേർ വെള്ളത്തിൽ ഇറങ്ങി നോക്കൂ,
ബാക്കി ഉള്ളവർ പാറക്കെട്ടിനു ഇടയിലും ആ കാട്ടിലും നോക്കൂ”s.i ഓർഡർ ഇട്ടു. കേൾക്കേണ്ട താമസം എല്ലാവരും നാലു ഭാഗത്തേക്ക് പിരിഞ്ഞു.ദീക്ഷിതും താഴെ ഭാഗത്തേക്ക് ഓടി. വെള്ളത്തിൽ മണിക്കൂറുകളോളം തിരഞ്ഞിട്ടും അവൾക്ക് ഒരു തുമ്പും കിട്ടിയില്ല.വനത്തിനുള്ളിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല.അവിടെ ആരും ഇല്ലെന്ന് ഉറപ്പിച്ചു സംഘം തിരിച്ചു കയറാൻ ഒരുങ്ങിയതും കോൺസ്റ്റബിൾ എന്തിലോ ചവിട്ടിയ പോലെ തോന്നി കാലിനടിയിലേക്ക് വെളിച്ചം അടിച്ചു.
Sir………..കോൺസ്റ്റബിളിന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് ശ്രദ്ധ ചെലുത്തി ഓടി. “തലയിൽ നിന്ന് രക്തം വരുന്നോലിച്ചു ബോധം നഷ്ടപ്പെട്ടു കിടക്കുന്ന മുക്ത താങ്ങി പിടിച്ചു മുകളിലേക്ക് കയറി വരുന്ന കോൺസ്റ്റബിളിന്റെ അടുത്തേക്ക് ദീക്ഷിത് ഓടി ചെന്നു അവന്റെ കയ്യിലേക്ക് വാങ്ങി.രക്തത്താൽ അവളുടെ മുഖം പോലും കാണുന്നില്ലായിരുന്നു. അവളിൽ ജീവന്റെ തുടിപ്പുണ്ട് എന്ന ഒരൊറ്റ പ്രതീക്ഷയിൽ അവളെയും എടുത്തു ഓടി.
അപ്പോയെക്കും ambulance എത്തിയിരുന്നു.അവനും കൂടെ കയറി……..അന്നാദ്യമായി അവന്റെ കണ്ണുകൾ നിറഞ്ഞു.അവന്റെ അപ്പ മരിച്ചതിൽ പിന്നെ ഇപ്പോഴാണ് ആ മിഴികൾ നിറയുന്നത്. തന്നെ വിശ്വസിച്ചു മുക്ത ഏല്പിച്ചു പോയ പലരുടെയും മുഖം മുന്നിൽ തെളിഞ്ഞു വന്നു.അവന് ഒന്നിനും ഉത്തരം ഇല്ല,ആകെ ഒരു മരവിപ്പ് അവനെ പൊതിഞ്ഞു. ഹോസ്പിറ്റലിന് മുൻപിൽ എത്തിയതും സെക്യൂരിറ്റിയും doctors ഉം കൂടെ അവളെ സ്ട്രക്റ്ററിൽ കിടത്തി icu വിലേക്ക് കയറ്റി.ദീക്ഷിത് തന്റെ രക്തം പുരണ്ട കൈകളിലേക്ക് നോക്കി അവിടിരുന്നു.
“ഇവന് ആ പെണ്ണിനോട് എന്താ ഇത്രയ്ക്ക് സ്നേഹം, വേറെ എന്തെങ്കിലും അടുപ്പം ഉണ്ടോ വേണു ”s.i കുറച്ചു അകലെ നിന്നു അവന്റെ ഇരുപ്പ് കണ്ടു തന്റെ ഡ്രൈവരോട് സംശയത്തോടെ തിരക്കി. “ഈ ചെക്കന് ആ പെണ്ണെന്നു വെച്ചാൽ ഭ്രാന്തായിരുന്നു. കുറെ കാലം അതിന്റെ പേരിൽ വഴക്കും വക്കാണവും ഒക്കെ ഉണ്ടായിരുന്നു.ആ പെണ്ണിന്റെ അച്ഛൻ ഇവന്റെ പണം കണ്ടു അവളുടെ സമ്മതം പോലും നോക്കാതെ വിവാഹം ഉറപ്പിച്ചു അല്ലെങ്കിൽ വിറ്റു എന്ന് തന്നെ പറയാം.
പിന്നെ ഇവള് ലൂക്ക എന്ന പയ്യന്റെ കൂടെ അവിടെ നിന്ന് ചാടി പോയി.ഇതറിഞ്ഞു ഇവളുടെ അച്ഛൻ അവനെ കൊന്നു തള്ളി.ഇത് നേരിൽ കണ്ട ഷോക്കിൽ ആ കൊച്ച് ഭ്രാന്താശുപ്പത്രിയിൽ ഓക്കേ ആയിരുന്നു.ഇപ്പൊ ആ ചെക്കൻ ജീവനോടെ വന്നിട്ടുണ്ട്. കാര്യം തിരക്കിയപ്പോൾ ഇവൻ അവനെ രക്ഷിച്ചതാണ്.അതോടെ ആ കൊച്ചിന് ഇവനോടുള്ള ദേഷ്യം ഓക്കേ മാറിയിട്ടുണ്ട്.പക്ഷെ ഈ കൊച്ചിന് വേറൊരു പയ്യനുമായി പ്രണയത്തിൽ ആണ് ഇവര് ഇപ്പോ നല്ല കൂട്ടുക്കാർ ആണ്, നേരത്തെ അവൻ ഒരു ഫോട്ടോ കാണിച്ചു തന്നില്ലേ അതിലെ പയ്യൻ ആണ് ആള് ”
”ഇവിടെ ഒരു ചെറിയ അധോലോകം ഓക്കേ ഉണ്ടല്ലേ വേണു ” ”sir പുതിയതായി വന്നതല്ലേ, അതിന്റെ പരിചയക്കുറവ് ആണ്. ഈ കാര്യങ്ങൾ ഓക്കേ ഇവിടുള്ള കൊച്ചു കുട്ടികൾക്ക് പോലും അറിയാം”അയാൾ ചിരിയോടെ പറഞ്ഞു.അതിന് s.i ഒന്ന് മൂളി അവനെ നോക്കി അപ്പുറത്ത് വന്നിരുന്നു. മുക്തയേ നേരെ ഓപ്പറേഷൻ തിയേറ്ററിലേക്കാണ് കൊണ്ട് പോയത്.ശരീരത്തിൽ ഒരുപാട് ബ്ലഡ് പോയിരുന്നു.
“പെട്ടന്ന് തന്നെ ഒരു O+ ബ്ലഡ് ഗ്രുപ്പുള്ള ഒരാളെ വേണം, കുട്ടിയുടെ ബോഡിയിൽ നിന്ന് ഒരുപാട് ബ്ലഡ് പോയിട്ടുണ്ട്.പിന്നെ പെട്ടന്ന് തന്നെ സെർജറി വേണം. ഇല്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടാം.ഒരു സൈൻ വേണം ” “എന്റെ o+ ആണ് ഡോക്ടർ. സൈൻ ഞാൻ ചെയ്താൽ പോരെ ”അവൻ കിതാപ്പോടെ നോക്കി. “parents ആരും വന്നിട്ടില്ലേ ” “ഇതൊരു ക്രൈം ആണ്.വീട്ടിൽ അറിയിച്ചിട്ടുണ്ട്…അവര് വരുമ്പോയേക്കും ഡോക്ടർ സെർജറി തുടങ്ങിക്കോളു”s.i അങ്ങോട്ട് വന്നു.
“അവൾക്ക് എന്തെങ്കിലും കുഴപ്പം ”ദീക്ഷിത് വേവലാതിയോടെ അയാളെ നോക്കി. “ഒന്നും പറയാൻ ആയിട്ടില്ല, സെർജറി കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ കഴിയൂ.നമുക്കിപ്പോ ജീവൻ രക്ഷിക്കാനെ സാധിക്കൂ.കാരണം തലയ്ക്ക് അത്രയ്ക്കും വലിയ injury ആണ് സംഭവിചിരിക്കുന്നത്.ആ കുട്ടിയുടെ മനക്കരുത്ത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഇങ്ങനെ ജീവനോടെ നിൽക്കുന്നത്. കൈകാലുകൾ എല്ലാം അടിച്ചു തകർത്തിട്ടുണ്ട്.
ഒരു മൃഗത്തിനോട് പോലും ആരും ഇങ്ങനെ ചെയ്യില്ല. നട്ടെല്ലിന് നല്ല രീതിയിൽ injury പറ്റിയിട്ടുണ്ട്.ഫുൾ ബോഡി സ്കാൻ ചെയ്താലേ ബാക്കി പറയാൻ സാധിക്കൂ” “ജീവൻ രക്ഷിക്കാൻ എന്ന് പറയുമ്പോൾ ”s.i തന്റെ സംശയം ചോദിച്ചു. “ഡോക്ടർ! ”ദീക്ഷിത് ദയനീയമായി വിളിച്ചു. “ദൈവം എന്നൊരാളുണ്ടല്ലോ, നമുക്ക് പ്രാർത്ഥിക്കാം ”ഡോക്ടർ അവന്റെ തോളിൽ തട്ടി കൊണ്ട് അകത്തേക്ക് കയറി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എന്നാൽ ആദി തന്റെ പെണ്ണിന്റെ വരവും കാത്ത് ഉറക്കമൊളച്ചു ഹാളിൽ കുത്തി ഇരിപ്പാണ്.കൂട്ടിനു അക്കിയും ഉണ്ട്.വിക്കി ഉറക്കം വന്നപ്പോൾ മെല്ലെ വിഷ്ണുവിന്റെ കൂടെ കയറി.നന്ദനേ ആദ്യമേ തന്നെ മുറിയിലേക്ക് കയറ്റി വിട്ടു. “എന്താ ഏട്ടാ ഏട്ടത്തി വരാത്തെ ,നേരം 2:30 കഴിഞ്ഞില്ലേ” അക്കി ഉറക്ക ചടവോടെ സോഫയിൽ നിന്ന് തല പൊക്കി. “ഇനി രാവിലെ വരാൻ ആണോ ഉദ്ദേശം, അല്ലെങ്കിൽ എത്തേണ്ട സമയം കഴിഞ്ഞില്ലേ ”ആദി ഓർത്തു “എന്നാ അതായിരിക്കും.
ചിലപ്പോൾ ഹോട്ടലിൽ റൂം എടുത്തു ഏട്ടത്തി നല്ല ഉറക്കമായിരിക്കും ”അക്കി കോട്ടു വാ ഇട്ടു. “ശ്ശെ, വെറുതെ അല്ല കാണാത്തെ, ഇനി രാവിലെ വരെ കാത്തിരിക്കണ്ടേ ” “ഏട്ടത്തി ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ, ഏട്ടൻ നല്ല കുട്ടിയായ് വേഗം ചെന്നുറങ്ങിക്കെ.ഒരു രണ്ടു മണിക്കൂറും കൂടെ കഴിഞ്ഞാൽ നേരം വെളുത്തു” ”പോകാലെ “ആദി തല ചൊറിഞ്ഞു. ”നടന്നെ നടന്നെ “അക്കി പുറകിൽ നിന്ന് ഉന്തി കൊണ്ടു മുകളിലേക്ക് കയറി. ആദി അക്കിയ്ക്ക് good night പറഞ്ഞു കൊണ്ട് മുറിയിൽ കയറി കതകടച്ചു.
പാതി തുറന്നു കിടക്കുന്ന അമ്പിളി അമ്മാവനെ കണ്ടു അവന്റെ കണ്ണുകൾ വെറുതെ നിറഞ്ഞു രണ്ടു തുള്ളി താഴെക്ക് പതിഞ്ഞു. ഈ കാത്തിരിപ്പിനും ഇത്രയ്ക്ക് നോവുണ്ടോ പെണ്ണെ, നിന്നെ വാരി പുണരാൻ ഈ ശരീരവും മനസ്സും ഒരുപോലെ മത്സരിച്ചു കൊണ്ടുരിക്കുവാ….ഈ രാത്രി എനിക്ക് ഉറക്കം വരില്ലെന്ന് ഉറപ്പാ,നീയും ഉറങ്ങാതെ ഇരിക്കുവായിരിക്കും അല്ലെ…… അവൻ ജനലിനോട് ചേർന്നിരുന്നു ആ നീല നിലാവിൽ തെളിഞ്ഞു വരുന്ന തന്റെ പെണ്ണിനെ നോക്കി ഇരുന്നു.അതുപോലെ ഇരു വശത്തും മറ്റു രണ്ടു ജനൽ പാളികൾ അടയാതെ ആരെയോ ഓർത്തു തേങ്ങുന്നുണ്ടായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പോലിസ് സ്റ്റേഷനിൽ നിന്ന് വിവരം അറിഞ്ഞതിന് ശേഷം സുഭദ്രയുടെ ശരീരം വിറയ്ക്കാൻ തുടങ്ങിയിരുന്നു.അവർ കലി പൂണ്ട് കാണുന്നതെല്ലാം എറിഞ്ഞുടച്ചു.ദേഷ്യത്തിൽ തന്റെ ആളുകളുടെ കോളറിൽ പിടിച്ചു അലറി. “എങ്ങനെ അവൾ രക്ഷപെട്ടു…,എങ്ങനെ… അവൾക്ക് ബോധം തിരിച്ചു കിട്ടിയാൽ ഞാൻ ഇതുവരെ ചെയ്തതെല്ലാം വെറുതെ ആവും.ഞാനാണ് ഇതിന്റെ പിന്നിൽ എന്നറിഞ്ഞാൽ ആ ദീക്ഷിത് അടങ്ങി ഇരിക്കില്ല,അവളെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം.അവൾ വാ തുറക്കരുത്.
നിങ്ങൾ ആരും ചെയ്യേണ്ട പിടിക്കപ്പെട്ടാൽ പ്രശ്നമാണ് വല്ല വാടക കൊലയാളിയെയും ഏൽപ്പിച്ചേക്ക്, പിന്നെ നേരിട്ടൊരു കോണ്ടാക്ടും വേണ്ട ഫോണിലൂടെ മാത്രം മതി”സുഭദ്ര ഉറഞ്ഞു തുള്ളി കൊണ്ട് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു,കൂടെ തന്റെ വീൽ ചെയറും. ദീക്ഷിത് തന്റെ രക്തം കട്ട പിടിച്ചു കിടക്കുന്ന കൈകളിലേക്കും നോക്കി ഒറ്റ ഇരിപ്പാണ്. ആരും വിളിക്കുന്നതും പോകുന്നതും അവൻ അറിഞ്ഞിരുന്നില്ല.
കണ്ണുകൾ ധാരയായി ഒഴുകുന്നുണ്ട്….ഒരു തരം മരവിച്ച അവസ്ഥ. അവന്റെ അവസ്ഥ കണ്ടു s.i യ്ക്ക് പോലും സഹതാപം തോന്നി.അയാൾ ഒരു കപ്പ് കോഫിയുമായി അവന്റെ അടുത്ത് വന്നിരുന്നു. “ദീക്ഷിത്, ഇത് കുടിക്ക് ” “എനിക്ക് വേണ്ട, ”അവൻ തല ഉയർത്താതെ പറഞ്ഞു നിർത്തി. “വന്നപ്പോൾ ഇരുന്ന ഇരുപ്പാണ്, എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ബോഡി വീക്ക് ആകും. എന്തെങ്കിലും ആവിശ്യത്തിന് താനല്ലേ ഉള്ളെ”അത് കേട്ടതും ഒരു നിമിഷം അവൻ എന്തോ ഓർത്തു കൊണ്ട് അത് മെല്ലെ വാങ്ങി കുടിച്ചു. “ദീക്ഷിതിന്റെ ഫാമിലി? ”
“എന്റെ ഫാമിലിയാണ് ആ അകത്തു കിടക്കുന്നത്,എനിക്കിനി സ്വന്തം എന്ന് പറയാൻ ഈ ലോകത്തു ആരും ഇല്ല.”അവൻ വിറയലോടെ പറഞ്ഞു നിർത്തി. പിന്നെ എന്തോ s.i യ്ക്ക് അവനോട് അതികം ഒന്നും ചോദിക്കാൻ തോന്നിയില്ല. കുറച്ചു കഴിഞ്ഞതും നിറഞ്ഞ കണ്ണുകളുമായി സുഭദ്ര വീൽ ചെയറിൽ അങ്ങോട്ട് വന്നു. അവരുടെ അലർച്ച കേട്ട് സഹിക്കാൻ കഴിയാതെ ദീക്ഷിത് തല കുനിച്ചു.
“ഈശ്വരാ എന്താ sir എന്റെ കുഞ്ഞിന് പറ്റിയെ, ഇപ്പൊ വരാം എന്ന് പറഞ്ഞു പോയവളാ….ആരാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്….എവിടെ എന്റെ മോള് എനിക്ക് കാണണം ”എല്ലാവരെയും തട്ടി മാറ്റി മുന്നോട്ടു പോകാൻ നിന്ന അവരെ കോൺസ്റ്റബിൾ തടഞ്ഞു നിർത്തി. “എന്നേ വിട് എനിക്ക് എന്റെ കുഞ്ഞിനെ കാണണം എന്നേ വിട് ഞാൻ കാല് പിടിക്കാം ”അവര് അലമുറ ഇട്ടു കരയാൻ തുടങ്ങി.
ആ കരയുന്ന മുഖത്തിന് പിന്നിൽ വികൃതമായൊരു മറ്റൊരു കൂടെ ഉള്ളത് അവർക്ക് സാധിച്ചിരുന്നില്ല. “അവളെ രക്ഷിക്കാൻ കഴിയും, അമ്മ സാധനിച്ചിരിക്ക്…പ്ലീസ് ”s.i അവരെ ആശ്വസിപ്പിച്ചു.ദീക്ഷിത് ഒന്നും മിണ്ടാൻ കഴിയാതെ ഒരു മൂലായിൽ ഇരിപ്പാണ്. അര മണിക്കൂർ കാത്തിരിപ്പിനോടുവിൽ ഡോക്ടർ മാസ്ക് ഊരി പുറത്തേക്ക് ഇറങ്ങി.ഇത് കാണേ സുഭദ്രയുടെ ഹൃദയം നിന്ന് പിടയ്ക്കാൻ തുടങ്ങി.അവരുടെ കണ്ണുകൾ എന്തിനോ വേണ്ടി അലഞ്ഞു തിരിഞ്ഞു. “ഡോക്ടർ മുക്തയ്ക്ക് ഇപ്പോ എങ്ങനെ ഉണ്ട് ”s.i മുന്നോട്ടു വന്നു.
“സെർജറി successful ആണ്.കുട്ടി ഇപ്പൊ മയക്കത്തിലാ,കണ്ണ് തുറന്നാലേ നമുക്ക് കുട്ടിയുടെ കണ്ടിഷൻ എന്തെങ്കിലും പറയാൻ കഴിയൂ, ”ഡോക്ടർ അതും പറഞ്ഞു തന്റെ ക്യാബിനിലേക്ക് കയറി. അവളുടെ ജീവൻ തിരിച്ചു കിട്ടി എന്നതറിഞ്ഞത്തോടെ സുഭദ്രയുടെ മുഖം ചുവന്നു.അവർ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ആരും കാണാതിരിക്കാൻ തല ചെരിച്ചു. ദീക്ഷിത് ആശ്വാസത്തോടെ നിലത്തിരുന്നു.അപ്പോഴും അവളെ കാത്തിരിക്കുന്ന ആദിയെയും ലൂക്കയെയും പ്രീതിയെയും അവൻ മറന്നു പോയിരുന്നു.
അവൾക്ക് ബോധം വന്നാൽ അറിയിക്കാൻ ഏൽപ്പിച്ചു s.i വീട്ടിലേക്ക് തിരിച്ചു, സുരക്ഷയ്ക്ക് വേണ്ടി രണ്ടു പോലീസിനെയും നിർത്തി.അതോടെ കാര്യങ്ങൾ കയ്യിൽ നിന്ന് പോയെന്ന് അവർക്ക് മനസിലായി. നിൽക്കാൻ താല്പര്യമില്ലെങ്കിലും നിൽക്കാതെ വഴി ഇല്ലാത്തത് കൊണ്ട് സുഭദ്ര ഒരു റൂം എടുത്തു. ദീക്ഷിത് ഇനിയും എന്തെങ്കിലും ആക്രമമം ഉണ്ടാകുമെന്ന ചിന്തയിൽ icu ന് മുൻപിൽ നിന്ന് മാറാൻ ഒരുക്കമല്ലായിരുന്നു.
അതോടെ മുക്ത തീർക്കാനുള്ള പ്ലാൻ തല്ക്കാലത്തേക്ക് സുഭദ്ര മാറ്റി വെച്ചു. രാവിലെ……….. “patient ന് ബോധം വന്നിട്ടുണ്ട് ”icu ൽ നിന്ന് നേഴ്സ് വിളിച്ചു പറയുന്നത് കേട്ട് ദീക്ഷിതും ഞെട്ടി എണീറ്റു. “എനിക്കൊന്നു കാണാൻ പറ്റുമോ?”അവന്റെ തളർന്ന മുഖവും കുഴിഞ്ഞ കണ്ണുകളും കാണേ അവർക്ക് വേണ്ടെന്നു പറയാൻ തോന്നിയില്ല. “patient-നേ അധികം സംസാരിപ്പിക്കരുത്, പെട്ടന്ന് ഇറങ്ങണം”അതിന് തലയാട്ടി കൊണ്ട് അവൻ പതിയെ മുന്നോട്ടു നടന്നു. ഡോർ തുറക്കുമ്പോൾ തന്നെ മെഷിനുകളുടെ മരുന്നിന്റെയും ഗന്ധം അവനിൽ തുളച്ചു കയറി.മുന്നിലെ കർട്ടൺ പതിയെ നീക്കിയതും കണ്ടു,
ക്ഷീണിച്ച കുഞ്ഞു കണ്ണുകളുമായി പുറത്തേക്ക് നോക്കി കിടക്കുന്ന മുക്തയേ.കൈ കാലുകൾ മുഴുവൻ ബന്റേജ് ആണ്.ഇടയ്ക്ക് അതിലേക്ക് നോക്കുന്നുമുണ്ട്.തലയ്ക്ക് ചുറ്റും വലിയ കെട്ടുണ്ട്, അവന് ആ കാഴ്ച കാണാൻ സാധിച്ചിരുന്നില്ല…കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി ഇറങ്ങി. “മുക്ത ”അവൻ നിസ്സഹായതയോടെ അവളെ വിളിച്ചു.ആരോ തന്നെ വിളിക്കുന്നത് കേട്ട് ഞെട്ടി കൊണ്ട് നേരെ നോക്കി.തന്നെ നോക്കി കണ്ണ് നിറയ്ക്കുന്നവനെ അവൾ സുക്ഷിച്ചു നോക്കിയ ശേഷം മെല്ലെ ചിരിച്ചു.
“ഡോക്ടർ ആണോ? ”അവൾ കൊച്ചു കുട്ടിയെ പോലെ ചോദിച്ചു.കാര്യം മനസിലാവാതെ അവൻ വീണ്ടും നോക്കി. “എനിക്ക് ഇവിടെ ഒരു butterfly യേ വരച്ചു തരുമോ? പ്ലീസ് ”അവൾ വീണ്ടും ചിണുങ്ങി.ദീക്ഷിതിന് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.പക്ഷെ കുറച്ചൊക്കെ അവൻ ഊഹിച്ചു. “എന്നേ മനസ്സിലായോ നിനക്ക് ” “ഇല്ല, ആരാ?……ഏട്ടന് ഞാൻ ആരാണെന്നു അറിയോ എനിക്കും ഞാൻ ആരാണെന്നു അറിയില്ല!”അവൾ താടയ്ക്ക് കൈ വെച്ചു കൊണ്ട് ചുണ്ട് പിളർത്തി.
“സമയം കഴിഞ്ഞു, ഇനി ഡോക്ടർ വന്നിട്ട് സംസാരിക്കാം ”നേഴ്സ് അവനോട് ഇറങ്ങാനായി കൈ കാണിച്ചു. മനസ്സില്ലാ മനസ്സോടെ അവൻ അവളെ ഒരു നോക്ക് നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങി. “ഏട്ടൻ പോകുവാണോ? ഞാനും വരുവാ എനിക്ക് മടുത്തു ഇവിടെ, എന്നെയും കൊണ്ട് പോ ”ഇറങ്ങാൻ ആ സ്വരം അവനെ വല്ലാതെ അസ്വസ്ഥനാക്കി….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…