Kerala
എറണാകുളം മുളന്തുരുത്തിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം മുളന്തുരുത്തിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചത്
മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മിലാണ് സംഭവം. ഈ സമയം ജിമ്മിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നില്ല. 20 മിനിറ്റോളം നിലത്ത് വീണ് കിടന്ന രാജിനെ 5.45ന് ജിമ്മിൽ എത്തിയവരാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
5.26ന് രാജ് കുഴഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിന് മുമ്പ് നെഞ്ചിൽ കൈകൾ തടവികൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.